ജിഎസ്ടിക്ക് പിന്നാലെ സ്വര്‍ണം വാങ്ങാന്‍ നല്ല സമയം..വില കുറയുന്നു..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണവിലയില്‍ വര്‍ധവ് ഉണ്ടാകുമെന്നായിരുന്നു ഉപഭോക്താക്കള്‍ ഭയന്നത്. അതുമൂലം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് തലേദിവസം സ്വര്‍ണം വാങ്ങാന്‍ കടകളില്‍ വന്‍തിരക്ക് അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സ്വര്‍ണത്തിന് സംസ്ഥാനത്ത് വില കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് പവന് വിലയില്‍ 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം അനുസരിച്ചാണീ വിലക്കുറവ്.

പവന് 21, 680 രൂപയും ഗ്രാമിന് 2,710 രൂപയുമാണ് സ്വര്‍ണത്തിന്റെ വില. നേരത്തെ വാറ്റും എക്‌സൈസും അടക്കം സ്വര്‍ണത്തിന് രണ്ട് ശതമാനം ആയിരുന്നു നികുതി. ജിഎസ്ടി വന്നതോടെ അത് മൂന്ന് ശതമാനമായി. മാത്രമല്ല സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നല്‍കണം. അതേസമയം മറ്റ് നികുതികള്‍ ഏകീകരിച്ചതിനാല്‍ വിലയില്‍ കാര്യമായ മാറ്റം വരില്ലെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഭാവിയില്‍ 0.15 ശതമാനം സ്വര്‍ണവില കുറയാനുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നുണ്ട്.മാത്രമല്ല ജിഎസ്ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ല. പഴയ സ്വര്‍ണത്തിന് നികുതി ഈടാക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

English summary
Gold rate falls in Kerala Market.
Please Wait while comments are loading...