കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയിഡില്‍ ഇനിമുതല്‍ കൈകൊണ്ട് മലയാളമെഴുതാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്മാര്‍ട് ഫോണുകളിലും ടാബ് ലറ്റുകളിലും കൈകൊണ്ട് എഴുതിയെടുക്കന്ന സാങ്കേതിക വിദ്യ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും പല പ്രാദേശിക ഭാഷകളും എഴുതാന്‍ ഇതുവഴി സാധിച്ചിരുന്നില്ല. ഇതിന് പരിഹാരവുമായി 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' എന്ന ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍.

ഗൂഗിളിന്റെ പുതിയ ആപ്പ് ഉപയോഗിച്ച് മലയാളമടക്കം 82 ഭാഷകളില്‍ കൈകൊണ്ട് എഴുതാനുള്ള സൗകര്യം ലഭ്യമാകുകയാണ്. കൈകൊണ്ട് മാത്രമല്ല മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് ഉപയോഗിച്ചും സൗകര്യപ്രദമായി എഴുതാന്‍ സാധിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

googlescreenshot

ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതലുള്ള ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കും. ഇതോടെ കീ ബോര്‍ഡ് ഉപയോഗിച്ച് ടൈപ്പിങ് അസാധ്യമായ മൊബൈല്‍ ഫോണുകളില്‍ പുതിയ സംവിധാനം ഏറെ ഗുണകരമാകും. കൂടാതെ ചെറിയ സ്‌ക്രീനുകളില്‍ ടൈപ്പ് ചെയ്യുന്നതിന്റെ അസൗകര്യവും ഇതോടെ ഇല്ലാതാകും.

ഏപ്രില്‍ 15ന് പുറത്തിറക്കിയ ആപ്പ് ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ആപ്പില്‍ വോയ്‌സ് ഇന്‍പുട്ടും ഉണ്ടെങ്കിലും ശരിയായ രീതിയിലുള്ള ഉച്ചാരണം സാധ്യമായില്ലെങ്കില്‍ അക്ഷരങ്ങള്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട്. എന്തായാലും ആഡ്രോയ്ഡ് ഉപയോക്താക്കളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.

English summary
Google's new handwriting app for android
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X