കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ: സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം!!

അക്കൗണ്ടുള്ള ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ജില്ലാ- സെന്‍ട്രൽ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, റിസര്‍വ് ബാങ്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അസാധുനോട്ടുകള്‍ മാറിയെടുക്കാം

Google Oneindia Malayalam News

ദില്ലി: അസാധുനോട്ടുകൾ ജൂലൈ 20വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
പോസ്റ്റ് ഓഫീസുകൾക്കും സഹകരണ ബാങ്കുകൾക്കുമാണ് അസാധു നോട്ടുകൾ റിസർവ് ബാങ്കിൽ നിന്ന് മാറിയെടുക്കാൻ അവസരമുള്ളത്. നേരത്തെ നോട്ട് നിരോധനത്തിന് ശേഷമുള്ള 50 ദിവസത്തേയ്ക്ക് ഈ സൗകര്യം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം രണ്ടാം തവണയാണ് കേന്ദ്രസർക്കാര്‍ ഈ സൗകര്യം അനുവദിക്കുന്നത്.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനം പുറത്തുവന്ന 2016 നവംബർ എട്ട് മുതൽ ഡിസംബർ 31 വരെയായിരുന്നു അസാധുനോട്ടുകൾ മാറിയെടുക്കുന്നതിനായി അനുവദിച്ച സമയം. അക്കൗണ്ടുള്ള ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ജില്ലാ- സെന്‍ട്രൽ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, റിസര്‍വ് ബാങ്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിന് 30 ദിവസമാണ് അനുവദിച്ചിട്ടുള്ളതെന്ന് സർക്കാർ പുറത്തിറക്കിയ വിജ്‍ഞാപനത്തിൽ പറയുന്നു.

photo-2017-06-21-18-14-30-21-1498049127.jpg -Properties

നോട്ട് നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാർ ഇടപെടൽ. 2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്. കള്ളപ്പണത്തിൻറെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂല്യമേറിയ നോട്ടുകൾ അസാധുവാക്കിയത്.

English summary
The government has given a last chance to district cooperative banks, commercial banks and post offices to deposit the banned Rs 500 and Rs 1,000 notes with the Reserve Bank by July 20, provided they were collected within the specified time period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X