ജിഎസ്ടി സിനിമാ ടിക്കറ്റ് കൂട്ടി,നികുതി വര്‍ധിച്ചു..ഇതുകൊണ്ടൊന്നും സിനിമാലോകത്തിന് ഭയമില്ല!!!

Subscribe to Oneindia Malayalam

കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം ജിഎസ്ടി ആണ്. രാജ്യം മുഴുവന്‍ ഏകീകൃത നികുതി നിലവില്‍ വന്നതിനു ശേഷവും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വിനോദ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ജിഎസ്ടി വന്നതിനു ശേഷം സംഭവിച്ചത്. സിനിമാ, ഐപിഎല്‍, മുതലായ വിനോദോപാധികളെ 28 ശതമാനം ജിഎസ്ടി പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്കു മാത്രമാണ് 18 ശതമാനം നികുതി.

വിനോദത്തിന് മനുഷ്യന്റെ ജീവിതത്തില്‍ വലി പ്രാധാന്യമുണ്ട്. ജോലിത്തിരക്കും നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുമകറ്റാന്‍ സിനിമ, ഔട്ടിങ്ങ്, പാചകം, ഭക്ഷണം, യാത്ര എന്നിങ്ങനെ വിവിധ വിനോദ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ജിഎസ്ടി വന്നതോടെ വിനോദോപാധികളെ ആശ്രയിക്കുമ്പോള്‍ കീശയില്‍ നിന്നും കാലിയാകുന്ന കാശിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. എങ്കിലും തങ്ങള്‍ക്കു ഭയമില്ലെന്നാണ് സിനിമാ മേഖലയിലുള്ള ചിലരെങ്കിലും പറയുന്നത്. ജിഎസ്ടി തങ്ങളെ ബാധിക്കില്ലെന്നാണ് ഇവരുടെ പക്ഷം.

എന്തു വില കൊടുത്തും ജനങ്ങള്‍ തിയേറ്ററിലെത്തും

എന്തു വില കൊടുത്തും ജനങ്ങള്‍ തിയേറ്ററിലെത്തും

ജിഎസ്ടി സിനിമാ മേഖലയെ ദോഷകരമായി ബാധിക്കില്ലെന്നാണ് കന്നഡ സംവിധായകന്‍ എസ്ഡി അരവിന്ദ പറയുന്നത്. വിനനോദത്തിന് എന്തു വില കൊടുക്കാനും ആളുകള്‍ തയ്യാറാകും, നികുതി 50 ശതമാനം ആക്കിയാല്‍ പോലും. ജിഎസ്ടിയുടെ വരവോടു കൂടി തിയേറ്ററുകളും റസ്‌റ്റോറന്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും എസ്ഡി അരവിന്ദ പറഞ്ഞു.

സിനിമ നല്ലതെങ്കില്‍ തിയേറ്ററില്‍ ജനങ്ങളെത്തും

സിനിമ നല്ലതെങ്കില്‍ തിയേറ്ററില്‍ ജനങ്ങളെത്തും

എസ്ഡി അരവിന്ദയുടെ അഭിപ്രായത്തോട് നിര്‍മ്മാതാവ് തരുണ്‍ ശിവപ്പയും യോജിക്കുന്നു. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററിലെത്തും എന്നു തന്നെയാണ് തരുണ്‍ പറയുന്നത്. അതിനെ ഭാഷ പോലും തടസ്സമാകില്ല. ബാഹുബലി 2 ന്റെ അടിസ്ഥാന ടിക്കറ്റ് വില 700 രൂപ ആയിരുന്നു. എന്നിട്ടും ജനങ്ങള്‍ സിനിമ കണ്ടില്ലേയെന്ന് തരുണ്‍ ചോദിക്കുന്നു.

ജിഎസ്ടി ബാധിച്ചിട്ടില്ല

ജിഎസ്ടി ബാധിച്ചിട്ടില്ല

ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ട് ഏതാനും ദിവസങ്ങളായി. പക്ഷേ, തിയേറ്ററിലെത്തുന്ന ജനങ്ങളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ പറയുന്നു. മിക്ക സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 100 രൂപയോ അതില്‍ താഴെയോ ആണ്. മള്‍ട്ടിപ്ലക്‌സുകളിലെ വില മാത്രമേ കൂടുന്നുള്ളൂ എന്നും കാര്‍ത്തിക് പറയുന്നു.

ജിഎസ്ടി നല്ലതുതന്നെ

ജിഎസ്ടി നല്ലതുതന്നെ

രാജ്യം മുഴുവന്‍ ഒരു നികുതി എന്ന ആശയം നല്ലതു തന്നെയാണെന്നാണ് കന്നഡ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷും പറയുന്നത്. നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുത്തു കാണാന്‍ ഇത് ജനങ്ങളെ പ്രചോദിപ്പിക്കുമെന്നും ഇന്ദ്രജിത്ത് പറയുന്നു.

എതിരഭിപ്രായവും ഉണ്ട്

എതിരഭിപ്രായവും ഉണ്ട്

എന്നാല്‍ ജിഎസ്ടി സിനിമാ മേഖലയെ ബാധിക്കും എന്ന അഭിപ്രായക്കാരനാണ് സംവിധായകന്‍ പ്രശാന്ത് രാജ്. ഷാരൂഖ് ഖാന്റെയോ സല്‍മാന്‍ ഖാന്റെയോ സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ ആരാധകരുടെ തള്ള് കാണപ്പെട്ടേക്കാം. എന്നാല്‍ ഇവരെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നതല്ല സിനിമാ വ്യവസായം. സാധാരണക്കാരും ഇടത്തരക്കാരും സിനിമ കാണാന്‍ തിയേറ്ററിലെത്തിയാല്‍ മാത്രമേ സിനിമ വ്യവസായം മുന്നോട്ടു പോവുകയുള്ളൂ എന്ന് പ്രശാന്ത് രാജ് പറയുന്നു.

തമിഴ്‌നാട്ടില്‍ സമരം

തമിഴ്‌നാട്ടില്‍ സമരം

സിനിമയെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം കൂടിയാകുമ്പോള്‍ ഇത് 58 ശതമാനം ആകും. ഇതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയേറ്റര്‍ സമരം ആരംഭിച്ചു കഴിഞ്ഞു. 1100 ഓളം തിയേറ്ററുകള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്.

സിനിമ,ഫെസ്റ്റിവെലുകള്‍

സിനിമ,ഫെസ്റ്റിവെലുകള്‍

സിനിമ പോലെ തന്നെ ചലച്ചിത്രോത്സവങ്ങളെയും 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ജിഎസ്ടിക്കു മുന്‍പ് സിനിമക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.

English summary
GST has increased film ticket pricse, But the film industry isn't worried
Please Wait while comments are loading...