ജിഎസ്ടി ഇഫക്ട്: സോപ്പിനും സോപ്പുപൊടിയ്ക്കും വില കുറഞ്ഞു, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. എഫ്എംസിജി കമ്പനികളാണ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവുവരുത്തിയിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, മാരികോ, പതജ്ഞലി തുടങ്ങിയ കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന സോപ്പ്, ഡിറ്റര്‍ഡജെന്‍റ് ഉല്‍പ്പന്നങ്ങളാണ് ഇതോടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുക.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ 250 ഗ്രാം തൂക്കമുള്ള അലക്കുസോപ്പ് റിന്‍ ബാറിന്‍റെ വില 18 ല്‍ നിന്ന് 15 രൂപയാക്കി കുറച്ചു. സര്‍ഫ് എക്സലിന്‍റെ 95 ഗ്രാം തൂക്കമുള്ള സോപ്പിന്‍റെ ഭാരം 105 ഗ്രാമാക്കി ഉയര്‍ത്തിയ ശേഷം പഴയ വിലയില്‍ത്തന്നെയാണ് വില്‍പ്പന നടത്തുക. അലക്കുസോപ്പിന് പുറമേ, ബാത്ത് സോപ്പ്, ഹെയര്‍ ഓയില്‍, സോപ്പ് പൊടി, നാപ്പ്കിന്‍, ടിഷ്യൂ പേപ്പര്‍, എന്നിവയെ ജിഎസ്ടിയില്‍ 18 ശതമാനം സ്ലാബിലാണ് ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

soap

വീല്‍, റിന്‍, സര്‍ഫ് എക്സല്‍, സണ്‍ലൈറ്റ്, വിം, കംഫര്‍ട്ട്, ഡൊമെക്സ്, എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ലക്സ്, ലിറില്‍, ഹമാം, സണ്‍സില്‍ക്ക്, റെക്സോണ, ലൈഫ് ബോയ്, ഡവ്, പിയേഴ്സ്, എന്നീ ബ്രാന്‍ഡുകളിലുള്ള സോപ്പുകള്‍ക്കും ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ വിലകുറയും. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ജൂലൈ ഒന്നുമുതല്‍ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ മാറ്റംവരുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. കമ്പനി വക്താവിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
FMCG major HUL has reduced the prices of some of its detergents and soaps, extending the tax benefits the company has got under the GST regime to consumers.
Please Wait while comments are loading...