എയര്‍ടെല്‍ പേയ് മെന്‍റ് ബാങ്കും ഹൈക്ക് മെസഞ്ചറും കൈകോര്‍ക്കുന്നു

  • Written By:
Subscribe to Oneindia Malayalam

മുംബൈ: എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കും ഹൈക്ക് മെസ്സഞ്ചറും കൈകോര്‍ക്കുന്നു. വാലറ്റ് സര്‍വീസ് ഉയര്‍ത്തുന്നതിന് വേണ്ടി എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ബുധനാഴ്ചയാണ് ഹൈക്ക് മെസഞ്ചര്‍ പ്രഖ്യാപിച്ചത്. എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലിന്‍റെ മകന്‍ കവിന്‍ മിത്തലാണ് ഹൈക്ക് മെസ്സഞ്ചറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 10 കോടി ​എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കാണ് ഇതോടെ എയര്‍ടെല്‍ പേയ് മെന്‍റ് ബാങ്കിലേയ്ക്ക് പ്രവേശനം ലഭിക്കുക.

ഹൈക്ക് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്ക് ​എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് വഴി ബില്‍ പേയ്മെന്‍റ്, വ്യാപാരികള്‍ക്കുള്ള പേയ് മെന്‍റ്, കെവൈസി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കും. അടുത്ത കാലത്ത് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്.

hike

കുടിയേറ്റ തൊഴിലാളികള്‍, കുറഞ്ഞ വേതനമുള്ളവര്‍, ചെറുകിട ബിസിനസുകാര്‍ എന്നിവരെ സഹായിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് പേയ്മെന്‍റ് ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് ഹൈക്ക് പേയ് മെന്‍റ് വാലറ്റ് ആരംഭിക്കുന്നത്. ഇന്‍സ്റ്റന്‍റ് ബാങ്ക് ടു ബാങ്ക് ട്രാന്‍സ്ഫറുമായി ഹൈക്ക് മെസ്സഞ്ചര്‍. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈക്ക് മെസ്സഞ്ചര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വാലറ്റ് ആരംഭിച്ചത്. 2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുത്തനെ വര്‍ധനവുണ്ടായത്. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവന്നിട്ടുള്ളത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. ഹൈക്കിന്‍റെ വാലറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണുണ്ടാകുന്നതെന്ന് ഹൈക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള യുപിഐ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഇന്‍സ്റ്റന്‍റായി പണമിടപാട് നടത്താമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ടീസെന്‍റിന്‍റെ വീചാറ്റ് ചൈനയില്‍ നടപ്പിലാക്കിയ പേയ്മെന്‍റ് സംവിധാനമാണ് ഹൈക്ക് മെസ്സഞ്ചറിലും നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹൈക്ക് ചീഫ് എക്സിക്യൂട്ടീവ് കവിന്‍ മിത്തല്‍ വ്യക്തമാക്കി. മൊബൈല്‍ ബില്‍, വാലറ്റ് ടു വാലറ്റ് പണമിടപാടുകള്‍ എന്നിവയ്ക്ക് ഹൈക്ക് പേയ്മെന്‍റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യയില്‍ ഭാരതി എന്‍റര്‍പ്രൈസിന്‍റെ ഭാഗമായ ഹൈക്കിന് നിലവില്‍ 100 മില്യണ്‍ രജിസ്റ്റേര്‍ഡ് ഉപയോക്താക്കളാണുള്ളത്.

മൊബൈല്‍ റീച്ചാര്‍ജ് വഴി കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയുണ്ടാക്കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകളുമായി ഹൈക്ക് മെസ്സഞ്ചര്‍ ചര്‍ച്ച നടത്തുന്നത്. രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെയാണ് പേടിഎം ഉള്‍പ്പെടെയുള്ള മണിവാലറ്റുകള്‍ രാജ്യത്ത് പിടിമുറുക്കിയത്. യുപിഐ അധിഷ്ഠിതമാക്കിയുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാരും രാജ്യത്തെ ബാങ്കുകളും പ്രാമുഖ്യം നല്‍കിയത് ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേയ്ക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നത്.

mainimage

ഹൈക്ക് വിപ്ലവത്തിന് ലോകത്ത് 100 മില്യണ്‍ ഉപയോക്താക്കളുള്ള ഹൈക്കിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. ഇതിന് പ്രാമുഖ്യം നല്‍കിയാണ് ഹൈക്ക് മെസഞ്ചര്‍ വാലറ്റ് സര്‍വീസ് ആരംഭിക്കുന്നത്. ബാങ്കിംഗ് വിവരങ്ങള്‍ ഇല്ലാതെ ആധാര്‍ കാര്‍ഡ് വഴി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്ന ആധാര്‍ പേ നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരും ആരംഭിച്ചിരുന്നു. വാട്‌സ്ആപ്, പേടിഎം, ട്രൂ കോളര്‍, ഹൈക്ക്, മൊബിവിക്ക് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകള്‍ കേന്ദ്രത്തിന്റെ ക്യാഷ്‌ലെസ്സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വാലറ്റ്, പേയ്മെന്‍റ് ബാങ്ക് സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുള്ളത്.

റിസര്‍വ് ബാങ്കി‍ന്‍റെ ലൈസന്‍സോടെ എയര്‍ടെല്ലാണ് രാജ്യത്തെ ആദ്യ പേയ്മെന്‍റ് ബാങ്ക് ആരംഭിച്ചിട്ടുള്ളത്. 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുകൊണ്ട് രാജസ്ഥാനിലാണ് പേയ്മെന്‍റ് ആദ്യം സേവനമാരംഭിച്ചത്. എയര്‍ടെല്‍ മണി എന്ന പേരില്‍ മണി വാലറ്റ് ആരംഭിച്ച കമ്പനി റിസര്‍വ് ബാങ്കിന്‍റെ ആദ്യ പേയ്മെന്‍റ് ബാങ്ക് എന്ന ബഹുമതിയും സ്വന്തമാക്കിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ‍ുകളില്ലാത്ത എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ നിന്ന് റീട്ടെയില്‍ ഔട്ട് ലെറ്റ് വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സേവിംഗ്സ് അക്കൗണ്ടുകളിന്മേല്‍ വ്യക്തിഗത ആക്സിഡന്‍റ് കവറേജും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് നല്‍കുന്നത്.

English summary
Hike Messenger on Wednesday announced it will be partnering with Airtel’s payments bank to ‘power’ its e-wallet business.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്