ബൈജൂസിന്റെ മൂല്യം പൂജ്യമെന്ന് എച്ച്എസ്ബിസിയും ബ്ലാക് റോക്കും; തിരിച്ചുവരവ് അസാധ്യമോ? അറിയാം
മുംബൈ: ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്പനികളിലെ ഏറ്റവും പ്രമുഖരായിരുന്ന ബൈജൂസിന്റെ തകർച്ചയുടെ ആഴം വർധിപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. കമ്പനിയുടെ മൂല്യം പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് പൂജ്യത്തിലേക് താഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ. ഏകദേശം 2200 കോടി ഡോളർ അഥവാ 1.8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ഈ നിലയിലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ ദിവസം പ്രമുഖ സ്ഥാപനമായ എച്ച്എസ്ബിസി ബൈജൂസിന്റെ മൂല്യം പൂജ്യത്തിലേക്ക് താഴ്ത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ഇതാദ്യമായല്ല ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം ഗണ്യമായി വെട്ടിച്ചുരുക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ബൈജൂസിന്റെ മൂല്യം ഏതാണ്ട് 1000 കോടി ഡോളറോളം ബ്ലാക്ക് റോക്ക് വെട്ടികുറച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും കമ്പനി ബൈജൂസിന്റെ മൂല്യം കുറച്ചത്.

ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്ന ബൈജൂസിനെ കൂടുതൽ നിലയില്ലാ കയത്തിലേക്ക് തള്ളി വിടുന്നതാണ് ഈ രണ്ട് കമ്പനികളുടെയും പുതിയ നീക്കം. കമ്പനിയുടെ ഓഡിറ്റര്‍മാരും ബോര്‍ഡ് അംഗങ്ങളും ഉൾപ്പെടെ രാജിവച്ചതിനെത്തുടര്‍ന്ന് ഉയർന്നുവന്ന പ്രതിസന്ധിയിൽ നിന്ന് ഇതുവരെ ബൈജൂസ് കരകയറിട്ടിയില്ല. അതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ നടക്കുന്നത്.
ബൈജൂസിന്റെ തകർച്ച
2011ൽ സ്ഥാപിതമായ ബൈജൂസ് വളരെപ്പെട്ടെന്ന് തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തരംഗമായി മാറിയ കമ്പനികളിൽ ഒന്നാണ്. 2022-ൽ 22 ബില്യൺ ഡോളറിന്റെ മൂല്യത്തോടെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യയിലെ സ്‌റ്റാർട്ടപ്പായി ബൈജൂസ് മാറിയിരുന്നു.
എന്നാൽ 2023ൽ ഇഡി റെയ്‌ഡിന് പിന്നാലെ ചില നിർണായക രേഖകൾ പിടിച്ചെടുത്തതോടെയാണ് കമ്പനിയുടെ ശരിയായ തകർച്ച തുടങ്ങിയത്. നിയമ പോരാട്ടങ്ങളും മറ്റ് വിവാദങ്ങളും നിലനിൽക്കെ കഴിഞ്ഞ മെയ് മാസത്തിൽ ബ്ലാക്ക് റോക്ക് ആദ്യമായി ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കിയിരുന്നു.
പിന്നീട് വിദേശനാണ്യ നിക്ഷേപവുമായി ബന്ധപ്പെട്ട ഫെമ ആക്‌ട് ഉൾപ്പെടെ കമ്പനിക്ക് മേൽ ചുമത്തപ്പെട്ടിരുന്നു. ഇതോടൊപ്പം തുടർന്ന നിയമ നടപടികൾ കമ്പനിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരുന്നു.
2024 ജനുവരിയിൽ, കമ്പനിയുടെ 2021-22 സാമ്പത്തിക വർഷത്തെ രേഖകൾ സമർപ്പിക്കുന്നതിലെ കാലതാമസം കാരണം നിരവധി എക്‌സിക്യൂട്ടീവുകളും ബോർഡ് അംഗങ്ങളും ബൈജൂസ് വിട്ട് പുറത്തേക്ക് പോയിരുന്നു. ഇതോടെയാണ് കമ്പനിയുടെ തകർച്ച പൂര്ണമായത്.
ഇതിനിടയിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബൈജു രവീന്ദ്രൻ തൻ്റെ വീടുകൾ പണയം വെച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് ഇടയിലാണ് ബ്ലാക്ക് റോക്ക് ബൈജുസിന്റെ മൂല്യം 95 ശതമാനം കുറച്ച് 1 ബില്യൺ ഡോളറാക്കി മാറ്റിയത്. അവിടെ നിന്നാണ് ഈ ജൂൺ മാസത്തിൽ കമ്പനിയുടെ മൂല്യം പൂജ്യത്തിലേക്ക് വെട്ടിച്ചുരുക്കിയത്.
മുന്നോട്ടുള്ള സാധ്യതകൾ
നിക്ഷേപകരില്‍ നിന്നും കനത്ത വിമര്‍ശനമാണ് ബൈജൂസ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങളുടെ ഉപദേശങ്ങള്‍ ബൈജൂസ് ശ്രദ്ധിക്കാറില്ലെന്നാണ് നിക്ഷേപകരായ പ്രൊസൂസ് അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബൈജൂസിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്നും ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ ഭാവി എന്താകുമെന്ന് കണ്ടറിയണം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications