കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേ ഓണ്‍ ഡൈലിവറിയുമായി ഐആര്‍സിടിസി: തത്കാലും ജനറല്‍ ടിക്കറ്റും വീട്ടിലെത്തും, നിരക്കില്‍ മാറ്റം!!

ഐആര്‍സിടിസി ആപ്പ് വഴി തല്‍ക്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പേ ഓണ്‍ ഡെലവറി ഉപയോഗിക്കാന്‍ കഴിയുക

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ബുക്കിംഗിന് പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു. ഐആര്‍സിടിസി ആപ്പ് വഴി തല്‍ക്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പിന്നീട് പണം നല്‍കാനുള്ള അവസരം ലഭിക്കുന്നത്. നിലവില്‍ ഈ സൗകര്യം ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫമേഷന്‍ ആകുന്നതിന് ഓണ്‍ലൈനായി പണമടയ്ക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചട്ടം.

പേയ് ഓണ്‍ ഡെലിവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ തത്കാല്‍ ടിക്കറ്റുകള്‍ക്ക് പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ വീട്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നല്‍കാം. ഇതിനായി ഐആര്‍സിടിസി 130,000 തത്കാല്‍ ഇടപാടുകളായിരിക്കും പ്രതിദിനം നടക്കുക. ക്വോട്ട വഴി ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുമെന്നാണ് റെയില്‍ വേ വ്യക്തമാക്കുന്നത്.

റീഫണ്ടിംഗ് എങ്ങനെ

റീഫണ്ടിംഗ് എങ്ങനെ

ടിക്കറ്റ് ബുക്കിംഗിനിടെ പല തവണ ടിക്കറ്റിന് പണം ഈടാക്കുന്ന പ്രവണതകള്‍ക്ക് അന്ത്യമാകുമെന്ന് മാത്രമല്ല ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ പണം റീഫണ്ട് ചെയ്യാനും സാധിക്കും. നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ജനറല്‍ ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി നല്‍കുന്ന സംവിധാനം ഐആര്‍സിടിസി പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

രജിസ്ട്രേഷന്‍ അനിവാര്യം

രജിസ്ട്രേഷന്‍ അനിവാര്യം

ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വീട്ടിലെത്തുമ്പോള്‍ പണം നല്‍കുന്നതായിരുന്നു ഐആര്‍സിടിസിയുടെ പേ ഓണ്‍ ഡെലിവറി. വെബ്സൈറ്റിന് പുറമേ മൊബൈല്‍ ആപ്പിലും ഈ സംവിധാനം ലഭ്യമായിരുന്നു. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ പേ ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. 5000 രൂപവരെയുള്ള പണമിട‍പാടുകള്‍ക്ക 90 രൂപയും അതിനുമുകളിലുള്ള തുകയ്ക്ക് 120 രൂപയുമാണ് യാത്രക്കാരില്‍ നിന്ന് നികുയിനത്തില്‍ ഈടാക്കുന്നത്.

പണം എങ്ങനെ നല്‍കാം

പണം എങ്ങനെ നല്‍കാം

ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപഭോക്താവിന്‍റെ കയ്യിൽ എത്തുന്ന സമയത്ത് പണം നല്‍കുന്ന രീതിയ്ക്കാണ് ഐആർസിടിസി പ്രാമുഖ്യം നൽകുന്നത്. നെറ്റ് ബാങ്കിംഗ് സൗകര്യം ഇല്ലാത്തവർ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാൻ താൽപ്പര്യമില്ലാത്തവരെയും ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. പണമായും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയും ടിക്കറ്റ് ചാര്‍ജ് നൽകാൻ കഴിയും.

ബുക്കിംഗ് ഓണ്‍ലൈനിൽ

ബുക്കിംഗ് ഓണ്‍ലൈനിൽ

ഐആർസിടിസിയുടെ വെബ്ബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലും പേ ഓൺ ഡ‍െലിവറി സംവിധാനം ഏർപ്പെടുത്തിയതായി ഐആർസിടിസി അധികൃതർ വ്യക്തമാക്കുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വീട്ടിലെത്തിക്കുന്ന രീതിയാണ് ഐആർസിടിസി സ്വീകരിക്കുന്നത്. ട്രാവൽ ഏജന്‍റുമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും പേ ഓൺ ഡെലിവറി വഴി ടിക്കറ്റ് ചെയ്യാൻ സാധിക്കും.

ഓൺലൈനിലേയ്ക്ക് ആകര്‍ഷിക്കാൻ

ഓൺലൈനിലേയ്ക്ക് ആകര്‍ഷിക്കാൻ

റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. പേ ഓൺ ഡെലിവറി പേയ്മെന്‍റ് ഓപ്ഷന്‍ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടപടികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.

ടിക്കറ്റ് ക്യാൻസല്‍ ചെയ്താൽ

ടിക്കറ്റ് ക്യാൻസല്‍ ചെയ്താൽ

ബുക്ക് ചെയ്ത ടിക്കറ്റ് നിരസിക്കുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്താല്‍ ഉപയോക്താവായിരിക്കും ഇതിന്‍റെ ഉത്തരവാദി, ഇതിന് പുറമേ ഡെലിവറി ചാർജും ഉപയോക്താവിൽ നിന്ന് ഈടാക്കും. 5000 രൂപ വരെയുള്ള പണമിടപാടിന് 90 രൂപയില്‍ അധികവും 5000 ന് മുകളിലുള്ള ഇടപാടുകൾക്ക് 120 രൂപയ്ക്ക് മുകളിലുമാണ് വിൽപ്പന നികുതിയിനത്തിൽ ഈടാക്കുക.

പാൻകാര്‍ഡും ആധാറും

പാൻകാര്‍ഡും ആധാറും

പേ ഓൺ ഡെലിവറി സേവനം ഉപയോഗിക്കുന്നതിനായി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി പണമടയ്ക്കുന്നതിന് പാൻകാര്‍ഡ്, ആധാർ കാർഡ് വിവരങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും ഐആർസിടിസി ചൂണ്ടിക്കാട്ടുന്നു.

English summary
People can now pay later for tickets booked under the tatkal quota on the Indian Railway Catering and Tourism Corp (IRCTC) website, it was announced on Wednesday.Till now, this service was available only for general reservations. For tatkal bookings people had to pay first via the standard online payment gateways before the IRCTC portal confirmed their ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X