ട്രെയിന്‍ ടിക്കറ്റ് ഇനി മിനിറ്റുകള്‍ക്കുള്ളില്‍; പുതിയ ആപ്പുമായി ഐആര്‍സിടിസി

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിംന് പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഐആര്‍സിടിസി റെയില്‍ എന്ന പേരിലാണ് ഐആര്‍സിടിസിയുടെ പഴയ ആപ്പിനേക്കാളധികം ഫീച്ചറുകളുള്ള ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്നത്.

ഐആര്‍ടിസി റെയില്‍ ആപ്പ് അടുത്ത ആഴ്ചയോടെ പുറത്തിറക്കുമെന്നാണ് ഉന്നത റെയില്‍ വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ- ടിക്കറ്റ് ബുക്കിംഗിന് അനുയോജ്യമായ ഒട്ടേറെ ഫീച്ചറുകളുമായാണ് ആപ്പ് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പില്‍ എന്തെല്ലാം

ആപ്പില്‍ എന്തെല്ലാം

അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍, ബുക്ക് ചെയ്ത ടിക്കറ്റുകള്‍, ട്രെയിന്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ആപ്പിലുണ്ടാവും.

ടിക്കറ്റ് റിസര്‍വേഷന്‍ എങ്ങനെ

ടിക്കറ്റ് റിസര്‍വേഷന്‍ എങ്ങനെ

റിസര്‍വേഷന്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍, സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യല്‍ എന്നിവയും ആപ്പ് വഴി ചെയ്യാന്‍ സാധിയ്ക്കും. യാത്രയെ സംബന്ധിച്ച അപ്‌ഡേറ്റുകളും ആപ്പ് നല്‍കുമെന്നാണ് സൂചന.

 യൂസര്‍ ഫ്രണ്ട്‌ലി

യൂസര്‍ ഫ്രണ്ട്‌ലി

ട്രെയിന്‍ യാത്രക്കാര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും അപ്‌ഡേറ്റുകള്‍ പരിശോധിക്കുന്നതിനും നിലവിലുള്ള ആപ്പിനേക്കാള്‍ യൂസര്‍ ഫ്രണ്ട്‌ലി ആയ ആപ്പ് പുറത്തിറക്കനാണ് ഐആര്‍ടിസിടി ലക്ഷ്യമിടുന്നത്.

പഴയ ആപ്പിന് എന്ത് സംഭവിക്കും

പഴയ ആപ്പിന് എന്ത് സംഭവിക്കും

ഐആര്‍ടിസിയുടെ പഴയ ആപ്പിന് എന്തുമാറ്റമാണ് സംഭവിക്കുക എന്ന് വ്യക്തമല്ല. യാത്രക്കാരെ വരാനിരിയ്ക്കുന്ന യാത്രയുടെ വിവരങ്ങളും അപ്‌ഡേറ്റുകളും ആപ്പ് കൃത്യമായി അറിയിക്കുമെന്നതാണ് പുതിയ ആപ്പിന്റെ മേന്മയെന്നാണ് റിപ്പോര്‍ട്ട്.

ആവര്‍ത്തിക്കേണ്ട

ആവര്‍ത്തിക്കേണ്ട

ഐആര്‍ടിസി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ ഓരോ തവണയും വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതില്‍ യാത്രക്കാര്‍ക്ക് ആശ്വാസം ലഭിയ്ക്കും.

English summary
Ticket booking on the Indian Railway Catering and Tourism Corporation (IRCTC) platform is set to become faster minus the kinks experienced in the current format.
Please Wait while comments are loading...