ജിഎസ്ടി തൊഴിൽ മേഖലയക്ക് അനുഗ്രം: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ദർ. നികുതി ചുമത്തൽ, അക്കൗണ്ടിംഗ്, ഡാറ്റാ അനാലിസിസ് തുടങ്ങിയ മേഖലകളിലാണ് നികുതി രംഗത്തെ ചരിത്രപരമായ മാറ്റത്തോടെ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുക. ജൂലൈ ഒന്നിന് രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോ
ടെ തൊഴില്‍ മേഖലയില്‍ 10- 13 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നും സാമ്പത്തിക വ്യവസ്ഥയില്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാവുമെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ആദ്യ പാദം പിന്നിടുന്നതോടെ 50,000- 60,000 തൊഴിലവസരങ്ങള്‍ സ‍ൃഷ്ടിക്കപ്പെടുമെന്ന് മുന്‍നിര സെര്‍ച്ചിംഗ് കമ്പനി ഗ്ലോബല്‍ ഹണ്ടിന്‍റെ എംഡി സുനില്‍ ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ ബിസിനസ് രംഗത്ത് ജിഎസ്ടി മാനേജ്മെന്‍റിന് വേണ്ടി കൂടുതല്‍ പ്രൊഷണലുകള്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കപ്പെടുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും, നിക്ഷേപം നടത്തുന്ന കമ്പനികള്‍ വ്യക്തികള്‍ എന്നിവര്‍ക്കും വിദേശ നിക്ഷേപം നടത്തുന്നവര്‍ക്കും ജിഎസ്ടിയുടെ വരവ് അനുകൂലമായിരിക്കുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍.

പ്രവാസികൾക്ക് പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും!!!

photo-2017-06-


ഓട്ടോമൊബൈല്‍, ലോഗിസ്റ്റിക്സ്, ഇ- കൊമേഴ്സ്, മീഡിയ എന്‍റര്‍ടെയ്ന്‍ മെന്‍റ്, സിമന്‍റ്, ഐടി, ഫാര്‍മ, ടെലികോം തുടങ്ങിയ മേഖകളിലാണ് ജിഎസ്ടിയുടെ അനന്തരഫലങ്ങള്‍ പ്രകടമാകുക. ജൂണ്‍ 30ന് പ്രത്യേക അര്‍ദ്ധരാത്രി സെഷനിലാണ് ജി​എസ്ടി പ്രാബല്യത്തില്‍ വരിക. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.

English summary
The job market is looking forward to a big boost from the new GST regime and expects over one lakh immediate new employment opportunities, including in specialised areas like taxation, accounting and data analysis.
Please Wait while comments are loading...