സ്വര്‍ണം ഞെട്ടിച്ചു; വിലയില്‍ കുതിപ്പ്, മൂക്കുകുത്തി രൂപ... ഇന്ന് ആഭരണം വാങ്ങാന്‍ എത്ര ചെലവ് വരും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. നാല് ദിവസം വിലയില്‍ മാറ്റമില്ലാതെ തുടരുകയും അഞ്ചാം ദിനം നേരിയ മുന്നേറ്റം നടത്തുകയും ചെയ്ത ശേഷമാണ് സ്വര്‍ണവില ഇന്ന് 58000ത്തിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധിച്ചിരിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.
ഇന്ത്യന്‍ രൂപ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണം. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. അതേസമയം, ക്രിപ്‌റ്റോ കറന്‍സി വില ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ സ്വര്‍ണവില വരുംദിവസങ്ങളിലും ഉയരും. അറിയാം പുതിയ പവന്‍ വില...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58000 കടന്നു. 58080 രൂപയാണ് ഒരു പവന് നല്‍കേണ്ടത്. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7260 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5990 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 97 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2660 ഡോളറിലേക്ക് ഉയര്‍ന്നു.
ഡോളര്‍ സൂചിക 109ന് മുകളിലെത്തി. ഇത്രയും ഉയരുന്നത് ആദ്യമാണ്. ഡോളര്‍ മൂല്യം കൂടിയതോടെ ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. 85.92 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. വൈകാതെ 86ന് താഴേക്ക് രൂപ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ രൂപ മൂല്യം ഇടിഞ്ഞതോടെ ഇതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കിട്ടാതെയായി.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 63000 രൂപ ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. അടുത്ത മാസം ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണത്തിന് ഇനിയും വില കൂടും.
സ്വര്‍ണത്തിന്റെ നികുതി കുറയ്ക്കണം എന്നാണ് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അതുവഴി കള്ളക്കടത്ത് കുറയ്ക്കാമെന്നും ആഭരണ വിപണിയെ പരിപോഷിപ്പിക്കാനുള്ള നടപടികള്‍ വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, സ്വര്‍ണാഭരണം കയറ്റുമതി ചെയ്യുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നേരത്തെ 15 ശതമാനമായിരുന്ന സ്വര്‍ണ ഇറക്കുമതി നികുതി ഇപ്പോള്‍ 6 ശതമാനമാണ്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറിലാണുള്ളത്. ചൈനയില്‍ നിന്നുള്ള ആവശ്യം കൂടി വരുന്നു എന്നാണ് പുതിയ വിവരം. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ക്രൂഡ് ഓയിലിന് വേണ്ടി ആവശ്യം കൂടി വരുമ്പോള്‍ സ്വാഭാവികമായി വില കൂടും. മാത്രമല്ല, ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതും വില കൂടാന്‍ കാരണമാണ്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിഞ്ഞിട്ടുണ്ട്. 94000 ഡോളറിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications