കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ച്ച് 28 മുതല്‍ ബാങ്കുകള്‍ 6 ദിവസത്തെ അവധിയിലേക്ക്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ബാങ്കുകള്‍ ആറ് ദിവസത്തെ അവധിയലേയ്ക്ക് പോവുകയാണ്. ഇടപാടുകാര്‍ മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ നന്നായിരിയ്ക്കും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് ബാങ്കുകള്‍ അവധിയിലേയ്ക്ക് പോകുന്നത്. ഇന്ന് 2015 മാര്‍ച്ച് 24 ആയിക്കഴിഞ്ഞു. അതിനാല്‍ തന്നെ അത്യാവശ്യ ഇടപാടുകള്‍ പിന്നീടേയ്ക്ക് മാറ്റി വയ്ക്കാതെ എത്രയും വേഗം അവ നിറവേറ്റാന്‍ ഉപഭോക്താക്കള്‍ ശ്രമിയ്ക്കുന്നത് നന്നായിരിയ്ക്കും.

രാമ നവമിയെത്തുടര്‍ന്ന് മാര്‍ച്ച് 28 മുതലാണ് ബാങ്കുകള്‍ക്ക് അവധി ആരംഭിയ്ക്കുന്നത്. പിന്നീട് മഹാവീര്‍ ജയന്തി, ദുഖവെള്ളി അങ്ങനെ അവധി ദിനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് വരുന്നത്. ചുരുക്കത്തില്‍ ഏപ്രില്‍ ആറ് മുതല്‍ മാത്രമേ ബാങ്കുകളുടെ സേവനം തടസമില്ലാതെ ലഭ്യമാവുകയുള്ളൂ.

Money

സാമ്പത്തിക വര്‍ഷം അവസാനിയ്ക്കുന്നതും പുതിയ വര്‍ഷം തുടങ്ങുന്നതും അടുത്തടുത്ത് അവധികള്‍ വരുന്നതും ബാങ്കിലെ തിരക്ക് കൂട്ടുമെന്ന കാര്യം ഉറപ്പാണ്. സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണോ എന്നകാര്യം വ്യക്തമല്ല. എന്തായാലും ഇടപാടുകാര്‍ ആറ് ദിവസത്തെ അവധി മുന്നില്‍ കണ്ട് മുന്നോട്ട് പോകുന്നത് നന്നാകും.

ബാങ്കിലെ അവധി ദിനങ്ങള്‍

  • 28 മാര്‍ച്ച്- രാമ നവമി
  • 29 മാര്‍ച്ച്- ഞായറാഴ്ച
  • 30 മാര്‍ച്ച് 31 മാര്‍ച്ച്- ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും
  • ഏപ്രില്‍ 1- സാമ്പത്തിക വര്‍ഷാവസാന കണക്കെടുപ്പ്
  • ഏപ്രില്‍ 2- മഹാവീര്‍ ജയന്തി
  • ഏപ്രില്‍ 3- ദുഖവെള്ളി
  • ഏപ്രില്‍ 4-ഹാഫ് ഡേ (ശനിയാഴ്ച)
  • ഏപ്രില്‍ 5- ഞായറാഴ്ച
English summary
Long holiday ahead; banks to remain closed for 6 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X