കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനി കുതിച്ച് കയറുമ്പോള്‍ അനില്‍ അംബാനിയ്ക്ക് പണികിട്ടിക്കൊണ്ടേയിരിയ്ക്കുന്നു!!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.

എന്നാല്‍ എന്താണ് മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ അവസ്ഥ? ധീരുബായ് അംബാനി ഉണ്ടാക്കിയ ബിസിനസ് സാമ്രാജ്യം വിഭജിച്ചതിന് ശേഷം അനില്‍ അംബാനിയ്ക്ക് മുകേഷിനെ പോലെ വന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയാതെ പോയതായിത്തന്നെയാണ് വിലയിരുത്തല്‍.

ഇപ്പോഴിതാ മഹാരാഷ്ട്ര സര്‍ക്കാര്‍ അനില്‍ അംബാനിയ്ക്ക് വലിയൊരു പ്രഹരം തന്നെ നല്‍കിയിരിയ്ക്കുകയാണ്. എന്താണത്?

 വിമാനത്താവളം പോയോ?

വിമാനത്താവളം പോയോ?

മഹാരാഷ്ട്രയിലെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പ്മെന്റിനായിരുന്നു. ഇനിയിപ്പോള്‍ അതെല്ലാം നഷ്ടമാകും.

ഏതൊക്കെ വിമാനത്താവളങ്ങള്‍?

ഏതൊക്കെ വിമാനത്താവളങ്ങള്‍?

ലാത്തൂര്‍, ഒസ്മാനാബാദ്, നാന്ദദ്, യവത്മാല്‍, ബാരാമതി വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളാണ് 2009 മുതല്‍ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഏറ്റെടുത്തത്

മെല്ലെപ്പോക്ക്

മെല്ലെപ്പോക്ക്

ഏറ്റെടുത്ത വിമാനത്താവളങ്ങളിലൊന്നും കാര്യമായ പുരോഗതിയില്ലെന്നാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിമാനത്താവളങ്ങള്‍ റിലയന്‍സിന്റെ കയ്യില്‍ നിന്ന് തിരിച്ചെടുക്കാന്‍ തീരുമാനമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

63 കോടിയ്ക്ക്

63 കോടിയ്ക്ക്

2009 ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റെ കാലത്ത് 63 കോടി രൂപയ്ക്കായിരുന്നു വിമാനത്താവള പദ്ധതികള്‍ റിലയന്‍സ് ഏറ്റെടുത്തത്.

ഇനി ആര്?

ഇനി ആര്?

റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റിന്റെ കയ്യില്‍ നിന്ന് തിരിച്ചെടുക്കുന്ന വിമാനത്താവളങ്ങള്‍ ഇനി ആര്‍ക്കായിരിയ്ക്കും കൈമാറുക? അത് മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് കമ്പനിയ്ക്ക് ആയിരിയ്ക്കും.

വൊര്‍ളി-ഹാജി അലി പദ്ധതി

വൊര്‍ളി-ഹാജി അലി പദ്ധതി

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഹുണ്ടായി എന്‍ജിനായറിങ്ങും ചേര്‍ന്നാണ് വൊര്‍ളി- ഹാജി അലി പദ്ധതി 2010ല്‍ ഏറ്റെടുത്തത്. അയ്യായിരം കോടി രൂപയ്ക്കായിരുന്നു ഇത്. എന്നാല്‍ ഈ പദ്ധതിയും ഒന്നുമാകാതെ പോയി.

മുംബൈ മെട്രോ

മുംബൈ മെട്രോ

മുംബൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ കരാര്‍ ഏറ്റെടുത്തതും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആയിരുന്നു. ഇതിന്റെ കാര്യവും പ്രശ്‌നത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Maharashtra would soon initiate the process of taking back the Latur, Osmanabad, Nanded, Yavatmal and Baramati airports awarded to Reliance Airport Development in August 2009 for development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X