കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 ന്റെ നോട്ട് നാളെത്തന്നെ!! 2000 പിന്‍വലിക്കില്ല, അറിയേണ്ട കാര്യങ്ങള്‍..

  • By Anoopa
Google Oneindia Malayalam News

200 രൂപയുടെ നോട്ട് നാളത്തെന്നെ(ആഗസ്റ്റ് 25) പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ നോട്ട് സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നോട്ട് നാളെത്തന്നെ ഇറങ്ങുമെന്ന് റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ സവിശേഷതകളോടു കൂടിയാകും 200 ന്റെ നോട്ട് അവതരിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവനാഗരി ലിപിയിലായിരിക്കും 200 എന്ന നമ്പര്‍ രേഖപ്പെടുത്തുക. മുന്‍വശത്ത് ഫ്‌ളോറല്‍ ഡിസൈന്‍ ഉണ്ടായിരിക്കും. അതേസമയം 2000 രൂപയുടെ നോട്ട് പിന്‍വലിക്കില്ലെന്നും റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

വാട്ടര്‍മാര്‍ക്ക്

വാട്ടര്‍മാര്‍ക്ക്

200 എന്ന നമ്പറും നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കിലായിരിക്കും രേഖപ്പെടുത്തുക. കണ്ണില്‍ നിന്ന് 45 ഡിഗ്രി കോണില്‍ പിടിച്ചാലും 200 എന്ന നമ്പര്‍ വ്യക്തമായി കാണാം. ഇന്ത്യ, ആര്‍ബിഐ, എന്നീ വാക്കുകളും നോട്ടില്‍ ഉണ്ടാകും.

കാഴ്ച്ശക്തിയില്ലാത്തവര്‍ക്കു വേണ്ടി

കാഴ്ച്ശക്തിയില്ലാത്തവര്‍ക്കു വേണ്ടി

കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ മാര്‍ക്കുകളും നോട്ടില്‍ രേഖപ്പെടുത്തും. ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 ന്റെ നോട്ടില്‍ ഉണ്ടായിരിക്കും.

പരിഹാരമാകുമോ..?

പരിഹാരമാകുമോ..?

ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 ന്റെ നോട്ടില്‍ ഉണ്ടായിരിക്കും. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്. 200 രൂപയുടെ നോട്ടുകള്‍ എത്തുന്നതോടെ നോട്ട് ക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 കാര്യങ്ങള്‍ എളുപ്പമാകുമോ..?

കാര്യങ്ങള്‍ എളുപ്പമാകുമോ..?

മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നിരുന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്. 200 രൂപാ നോട്ട് എത്തുന്നതോടെ ദൈനംദിന ഇടപാടുകള്‍ എളുപ്പമാകുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യ മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞിരുന്നു.

എടിഎമ്മുകളില്‍ ലഭിക്കില്ല

എടിഎമ്മുകളില്‍ ലഭിക്കില്ല

അതേസമയം പുതിയ 200 രൂപാ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. 10 രൂപ, 20 രൂപ, 50 രൂപ നോട്ടുകള്‍ പോലെ തന്നെ ബാങ്കുകളിലൂടെയായിരിക്കും പുതിയ 200 രൂപാ നോട്ടുകള്‍ ലഭ്യമാകുക. ഇതു സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിക്കും.

50 ന്റെ നോട്ടും ഉടന്‍

50 ന്റെ നോട്ടും ഉടന്‍

പുതിയ 50 രൂപാ നോട്ടിന്റെ ചിത്രങ്ങളും റിസേര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരുന്നു. എന്നാല്‍ പുതിയ നോട്ടു വന്നാലും പഴയ 50 രൂപാ നോട്ടും പ്രാബല്യത്തിലുണ്ടാകും. ഇളം നീലനിറത്തിലുള്ള പുതിയ 50 രൂപാ നോട്ടാണ് റിസര്‍വ്വ് ബാങ്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 2005 മഹാത്മാ ഗാന്ധി സീരിസിലുള്ള നോട്ടാണ് ഇത്.

ഹംപി സ്മാരകം

ഹംപി സ്മാരകം

ഹംപി സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന നോട്ടില്‍ റിസേര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. രാജ്യത്തിന്റെ മഹത്തായ പൈതൃകം സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹംപി സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

 നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.

English summary
New Rs 200 banknote will be issued tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X