ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജില്ല! വ്യാപാരികള്‍ക്കായി കിടിലന്‍ പ്രഖ്യാപനം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പണമിടപാട് സംബന്ധിച്ച് പുതിയ നിര്‍ദേശവുമായി ധനകാര്യമന്ത്രാലയം. ഡെബിറ്റ് കാര്‍ഡ്, ഭീം ആപ്പ് എന്നിവ വഴിയുള്ള 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. 2018 ജനുവരി ഒന്നുമുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ, ആധാര്‍ അധിഷ്ഠിത പേയ്മെന്റ് എന്നിവ വഴി നടത്തുന്ന 2000 വരെയുള്ള ഇടപാടുകള്‍ക്ക് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഒഴിവാക്കാനുള്ള നീക്കത്തിന് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ചെറുകിട വ്യാപാരികള്‍ക്ക് 2000രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭീം തുടങ്ങിയ ഉപയോഗിച്ച് 2000 രൂപവരെയുള്ള ഇടപാടുകള്‍ വ്യാപാരികള്‍ ബാങ്കില്‍ അടക്കുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്‍കും.

 ജനുവരി ഒന്നുമുതല്‍

ജനുവരി ഒന്നുമുതല്‍

2018 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഇത്തരമൊരു സൗകര്യം ചെയ്തുുകൊടുക്കുന്നത്. 2000 രൂപയില്‍ താഴെയുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താവും വ്യാപാരിയും എംഡിആറിന്‍റെ പേരില്‍ അധികഭാരം ചുമക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഇത് വ്യക്തമായാല്‍ കുറച്ച് പണം ഉപയോഗിക്കുന്ന വ്യവസ്ഥിതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

 ഡിജിറ്റല്‍ ഇടപാട് ഉയര്‍ന്നു

ഡിജിറ്റല്‍ ഇടപാട് ഉയര്‍ന്നുഈ വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 2.18 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാട് നടന്നിരുന്നതായും മന്ത്രി വ്യക്തമാക്കി. ഖജനാവിന് 2,512 കോടി രൂപയുടെ നഷ്ടം ഇതുവഴുയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.

 ഇ പേയ്മെന്റ് എളുപ്പത്തിലാക്കും

ഇ പേയ്മെന്റ് എളുപ്പത്തിലാക്കും

ഇലക്ട്രോണിക് പേയ്മെന്‍റ് എളുപ്പത്തിലാക്കുന്നതിനുള്ള നീക്കങ്ങള്‍ റിസര്‍വ് ബാങ്ക് നേരത്തെ തന്നെ നടത്തിയിരുന്നു. മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ്( എംഡിആര്‍) ആണ് റിസര്‍വ് ബാങ്ക് കുറച്ചിട്ടുള്ളത്. വ്യാപാരികളുടെ കാറ്റഗറി അനുസരിച്ചായിരിക്കും ഇത് നിലവില്‍ വരിക. ഡെബിറ്റ്- ക്രെഡിറ്റ് സംവിധാനങ്ങള്‍ക്കും പേയ്മെന്‍റ് സര്‍വീസിനുമായി വ്യപാരികള്‍ക്ക് ബാങ്കുകള്‍ക്ക് നല്‍കേണ്ടാണ് ഫീസാണ് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ് അഥവാ എംഡിആര്‍. 20 ലക്ഷത്തിന് മുകളില്‍ ലാഭമുള്ള വ്യാപാരികള്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.

 ഡിസ്കൗണ്ട് ചാര്‍ജ് എങ്ങനെ!!

ഡിസ്കൗണ്ട് ചാര്‍ജ് എങ്ങനെ!!

സ്വൈപ്പിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ് ൦.90 %വും ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ക്ക് ൦. 80% ശതമാനവുമാണ് ഇതോടെ ഈടാക്കുക. 2017-18 വര്‍ഷത്തെ അഞ്ചാമത്തെ ദ്വൈമാസ സാമ്പത്തിക നയം പ്രഖ്യാപനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012 മുതല്‍ ഡെബിറ്റ്- ക്രെഡിറ്റ് ഇടപാടുകള്‍ക്കും ഒരേ ചാര്‍ജ്ജാണ് ബാങ്കുകള്‍ ഈടാക്കിവരുന്നത്. വില്‍പ്പന ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് 2012ല്‍ ആര്‍ബിഐ ആദ്യം ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറയ്ക്കുന്നത്.

 നോട്ട് നിരോധനവും‍ ഡിജിറ്റല്‍ ഇന്ത്യയും

നോട്ട് നിരോധനവും‍ ഡിജിറ്റല്‍ ഇന്ത്യയും

2016ലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെയാണ് രാജ്യത്ത് വീണ്ടും ഇലക്ട്രോണിക് പേയ്മെന്‍റിന് അമിത പ്രധാന്യം നല്‍കുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം ‍ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരും ആര്‍ബിഐയും 2016 നവംബറിന് ശേഷം സ്വീകരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Customers will not have to pay any transaction charges for payments through debit card, BHIM app and other payment made for up to Rs 2,000 from today onwards.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്