വ്യാജന്മാര്‍ക്ക് പണി കിട്ടിത്തുടങ്ങി:സര്‍ക്കാര്‍ ഡിലീറ്റ് ചെയ്തത് പത്ത് ലക്ഷം പാന്‍ നമ്പറുകള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പത്ത് ലക്ഷത്തോളം പാന്‍നമ്പറുകള്‍ അസാധുവാക്കിയതായി കേന്ദ്രസര്‍ക്കാര്‍. വ്യാജ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമയാണിത്. നേരത്തെ ജൂലൈ 27ന് 11,44,211പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരേ സാമ്പത്തിക ഇടപാടുകള്‍ക്ക് ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

സര്‍ക്കാര്‍ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ പാടില്ല. ഇത് പ്രകാരം വ്യാജ വിവരങ്ങള്‍ നല്‍കി സമ്പാദിച്ചിട്ടുള്ള പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയിട്ടുള്ളത്. ഒരേ വ്യക്തി വ്യത്യസ്ത പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് വ്യാപകമായതോടെയാണ് ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ചട്ടം സര്‍ക്കാര്‍ കര്‍ശനമാക്കിയത്.

അസാധുവായാല്‍ എങ്ങനെ അറിയും

അസാധുവായാല്‍ എങ്ങനെ അറിയും

പാന്‍ കാര്‍ഡ് അസാധുവായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആദായനികുതി വകുപ്പിന്‍റെ ഇ ഫയലിംഗ് പോര്‍ട്ടലായ www.incometaxindiaefiling.gov.in ന്‍റെ ഹോം പേജില്‍ നിന്ന് സര്‍വ്വീസ് ടാബിലെ നോ യുവര്‍ പാന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഓപ്പണായിവരുന്ന വിന്‍ഡോയില്‍ പേര്, ലിംഗം, മതം, ജനനതിയ്യതി, രജിസറ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപിയില്‍ ക്ലിക്ക് ചെയ്ത ശേഷം പാന്‍ കാര്‍ഡ് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആക്ടീവ് എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും.

വ്യാജനെ എങ്ങനെ അറിയും

വ്യാജനെ എങ്ങനെ അറിയും

102 ഗ്രൂപ്പുകളില്‍ നിന്നായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 103 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി വകുപ്പ് നടത്തിയ ഓപ്പറേഷന്‍ മണിക്കിടെയാണ് 1.8 മില്യണ്‍ ജനങ്ങളുടെ പണമിടപാടുകള്‍ ടാക്സ് പ്രൊഫൈലില്‍ വരുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ടാക്സ് പ്രൊഫൈല്‍ തിരിച്ചറിയാനുള്ള നീക്കങ്ങള്‍ നടത്തിയത്.

ആധാറും പാനും ബന്ധിപ്പിക്കുന്നതെങ്ങനെ

ആധാറും പാനും ബന്ധിപ്പിക്കുന്നതെങ്ങനെ

www.incometaxindiaefiling.gov.in എന്ന ആദായനികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പോപ്പ് അപ്പ് വിന്‍ഡോയില്‍ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡിലുള്ള പേര് എന്നിവ ടൈപ്പ് ചെയ്ത് ശേഷം കാപ്ച്ചെ എന്‍റര്‍ചെയ്യുന്നതോടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

 സമയം നീട്ടിനല്‍കി

സമയം നീട്ടിനല്‍കി

ആദായനികുതി സമര്‍പ്പിക്കുന്നതിനായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടിയ കേന്ദ്രസര്‍ക്കാര്‍ 2017 ഓഗസ്റ്റ് 31 നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് ജൂലൈ 31ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച ശേഷം മാത്രം ആദായനികുതി സമര്‍പ്പിച്ചാല്‍ മതിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസും വ്യക്തമാക്കിയിരുന്നു. ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 5 വരെ നീട്ടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രവും സിബിഡിടിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
After identifying a huge number of fake PAN cards, the government of India deactivated around 11.44 lakh PAN cards by July 27 this year.
Please Wait while comments are loading...