മൂന്ന് ആഴ്ച വേണ്ട, നിമിഷങ്ങള്‍ക്കുള്ളില്‍ പാന്‍ കാര്‍ഡ് കൈകളില്‍!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി; പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കാന്‍ ഇനി മുതല്‍ മൂന്ന് ആഴ്ചയൊന്നും കാത്തിരിക്കണ്ട. വെറും അഞ്ച് മിനിറ്റിനുള്ളില്‍ പാന്‍ കാര്‍ഡ് നമ്പര്‍ കൈയില്‍ കിട്ടാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. സ്മാര്‍ട്ട് ഫോണ്‍ വഴി ആദായ നികുതി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്.

ആധാര്‍ കാര്‍ഡ് വഴിയുള്ള ഇ-കെവൈസി സംവിധാനം ഉപയോഗിച്ചാണ് നാല്-അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍കാര്‍ഡ് അപേക്ഷകൻറെ കൈയില്‍ എത്തുന്നത്. ഇതോടെ മൂന്ന് മുതല്‍ നാല് ആഴ്ച വരെയുള്ള പാന്‍കാര്‍ഡിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കും.

pan-card

പുതിയ സംവിധാനത്തില്‍ മൂന്ന് മിനിറ്റിനുള്ളില്‍ അപേക്ഷകന് പാന്‍ കാര്‍ഡ് നമ്പര്‍ ലഭിക്കും. തൊട്ടടുത്ത ദിവസങ്ങളിലായി പാന്‍ കാര്‍ഡും കൈയില്‍ കിട്ടുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പുതിയ സംവിധാന പ്രകാരം പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ രേഖകളും വിരലടയാളവും നല്‍കണം. മൊബൈല്‍ ഫോണ്‍ വഴി ആദായ നികുതി അടയ്ക്കാനുള്ള പ്രത്യേക ആപും ഒരുങ്ങുന്നുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഇതിലൂടെ കഴിയും.

English summary
PAN in a few minutes, app to pay taxes.
Please Wait while comments are loading...