ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി പേടിഎം മാള്‍!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: വന്‍കിട ചൈനീസ് കന്പനിയായ ആലിബാബയ്ക്ക് നിക്ഷേപമുള്ള  പേടിഎം മാള്‍,  ഓണ്‍ലൈന്‍  ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നു.  ബിഗ്ബാസ്‌ക്കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പേടിഎം മാള്‍ ചര്‍ച്ച നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി കമ്പനിയുടെ ചെറുകിട ഓഹരികള്‍ വാങ്ങാനാണ് പേടിഎം മാള്‍ പദ്ധതി.

മൊസുൾ ജനതയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾക്ക് വിട!! ആഘോഷിച്ച് മൊസൂൾ ജനത

അമർനാഥ് ആക്രമണം!!! സർക്കാർ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചെന്ന് കോണ്‍ഗ്രസ്!!

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ നിക്ഷേപ സമാഹരണത്തോടെ ബിഗ്ബാസ്‌ക്കറ്റിന്റെ മൂല്യം 450 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. പുതിയ നിക്ഷേപത്തിലൂടെ ഇത് 550 മില്യണ്‍ ഡോളറിലേക്ക്  ഉയര്‍ത്താനാണ് ബിഗ്ബാസ്‌ക്കറ്റ് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആലിബാബ ഗ്രൂപ്പില്‍ നിന്നും സെയ്ഫ് പാര്‍ടേഴ്‌സില്‍ നിന്നുമായി 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം പേടിഎം മാളും സ്വരൂപിച്ചിരുന്നു.ബിഗ്ബാസ്‌ക്കറ്റുമായുള്ള പങ്കാളിത്തം തങ്ങളുടെ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സ്ട്രാറ്റജി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പലചരക്ക് സാധനങ്ങളുടെ വിതരണ രംഗത്ത് ആമസാണിനെ എതിരിടുന്നതിന് ഈ നിക്ഷേപം പ്രോത്സാഹനമാകുമെന്നും പേടിഎം മാള്‍ അധികൃതര്‍ പറഞ്ഞു.

bigbaskt

പേടിഎം തങ്ങളുടെ ഓണ്‍ലൈന്‍ പേമെന്റ്, മൊബീല്‍ വാലറ്റ് ബിസിനസുകളിലെ തുടര്‍ച്ചയായ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സിനിമ, ട്രാവല്‍ ടിക്കറ്റിംഗ് വിഭാഗത്തിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ബിഗ്ബാസ്‌ക്കറ്റുമായുള്ള പങ്കാളിത്തം പേടിഎമ്മിനെ സഹായിക്കും.ആമസോണിന് വിറ്റൊഴിയുന്നതിനും സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഗ്രോഫേഴ്‌സുമായുള്ള ലയനത്തിനുമുള്ള സാധ്യതകള്‍ ഇതിനു മുന്‍പ് ബിഗ്ബാസ്‌ക്കറ്റ് ആരാഞ്ഞിരുന്നു. ഫിനാന്‍ഷ്യന്‍ ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ചര്‍ച്ചകളും കമ്പനി നടത്തിയതായാണ് വിവരം. അതിനു ശേഷമാണ് പേടിഎം മാളുമായി കമ്പനി ചര്‍ച്ച നടത്തിയത്. അതേസമയം, ചര്‍ച്ചകള്‍ സംബന്ധിച്ച് കമ്പനികൾ പ്രതികരിച്ചിട്ടില്ല.

English summary
Alibaba-backed online marketplace Paytm Mall has initiated discussions to acquire a minority stake in online grocery retailer BigBasket for $200 million, one person familiar with the matter said.No deal has been agreed upon yet, the person said, on the condition of anonymity.
Please Wait while comments are loading...