പേടിഎം പേയ്മെന്‍റ് ബാങ്ക് കന്നിയങ്കത്തിന്:നാല് ശതമാനം പലിശ,എന്താണ് പേയ്മെന്‍റ് ബാങ്ക്....

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നാല് ശതമാനം പലിശ നിരക്കുമായി പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കുന്നു. റിസർവ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് മെയ് 23ന് പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നത്. 2180 കോടി മൊബൈല്‍ വാലറ്റ് ഉപയോക്താക്കളുള്ള പേടിഎമ്മാണ് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ പേടിഎം പേയ്മെന്‍റ് ബാങ്കായി പ്രവർത്തിച്ചു തുടങ്ങും. പേടിഎമ്മിന്‍റെ ഉടമസ്ഥനായ വിജയ് ശേഖർ ശർമയുടെ പേരിലാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത്.

പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്കിന് കിടിലൻ തുടക്കം: പ്രവർത്തനം മെയ് 23 മുതല്‍!!

എയർടെല്ലിനും ഇന്ത്യാ പോസ്റ്റിനും ശേഷം രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ പേയ്മെന്‍റ് ബാങ്കാണ് പേടിഎമ്മിന്‍റേത്. ആദ്യത്തെ ബ്രാഞ്ച് ദില്ലിയിലെ നോയിഡയിലാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇതിന് പുറമേ രാജ്യത്ത് 31 ബ്രാഞ്ചുകളും 3000 കസ്റ്റമർ സർവ്വീസ് പോയിന്‍റുകളും പേയ്മെൻറ് ബാങ്ക് ആരംഭിക്കും. കൂടാതെ ബാങ്കിംഗ് ആപ്ലിക്കേഷന്‍റെ ബീറ്റാ പതിപ്പും ജീവനക്കാർക്കും അസോസിയേറ്റുകൾക്കും വേണ്ടി ആരംഭിക്കും.

വെറും പേടിഎമ്മല്ല;പേയ്‌മെന്റ് ബാങ്ക്, പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അഞ്ചു ഘടകങ്ങള്‍

 4 ശതമാനം പലിശനിരക്ക്

4 ശതമാനം പലിശനിരക്ക്

പണം നിക്ഷേപത്തിന് ക്യാഷ് ബാക്ക് ഓഫർ നൽകുന്ന പേടിഎം പേയ്മെന്‍റ് ബാങ്ക് വാർഷിക പലിശ നാല് ശതമാനമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ള മൂന്ന് പേയ്മെന്‍റ് ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പേടിഎമ്മിന്‍റെ പേയ്മെൻറ് ബാങ്കിനാണ്. എയർ 7.3 ശതമാനവും, ഇന്ത്യാ പോസ്റ്റ് 5.5 ശതമാനവുമാണ് പലിശനിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

പണം നിക്ഷേപത്തിന് ക്യാഷ് ബാക്ക് ഓഫർ നൽകുന്ന പേടിഎം പേയ്മെന്‍റ് ബാങ്ക് വാർഷിക പലിശ നാല് ശതമാനമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ള മൂന്ന് പേയ്മെന്‍റ് ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പേടിഎമ്മിന്‍റെ പേയ്മെൻറ് ബാങ്കിനാണ്. എയർ 7.3 ശതമാനവും, ഇന്ത്യാ പോസ്റ്റ് 5.5 ശതമാനവുമാണ് പലിശനിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

ക്യാഷ് ബാക്ക് ഓഫർ

ക്യാഷ് ബാക്ക് ഓഫർ

ആദ്യം പേടിഎം പേയ്മെന്‍റ് ബാങ്കില്‍ പണം നിക്ഷേപിക്കുന്ന പത്ത് ലക്ഷം പേർക്ക് 20,000 രൂപയുടെ നിക്ഷേപത്തിൽ 250 രൂപ ഇൻസ്റ്റന്‍റ് ക്യാഷ് ബാക്കായി ലഭിക്കും. സീറോ ബാലന്‍സിൽ അക്കൗണ്ട് ആരംഭിക്കാമെന്നും ഓൺലൈൻ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്നും കമ്പനി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 ആദ്യത്തെ ബ്രാഞ്ച്

ആദ്യത്തെ ബ്രാഞ്ച്

ആദ്യത്തെ ബ്രാഞ്ച് ദില്ലിയിലെ നോയിഡയിലാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇതിന് പുറമേ രാജ്യത്ത് 31 ബ്രാഞ്ചുകളും 3000 കസ്റ്റമർ സർവ്വീസ് പോയിന്‍റുകളും പേയ്മെൻറ് ബാങ്ക് ആരംഭിക്കും. കൂടാതെ ബാങ്കിംഗ് ആപ്ലിക്കേഷന്‍റെ ബീറ്റാ പതിപ്പും ജീവനക്കാർക്കും അസോസിയേറ്റുകൾക്കും വേണ്ടി ആരംഭിക്കും.

ഉപയോക്താക്കൾക്ക് സന്ദേശം

ഉപയോക്താക്കൾക്ക് സന്ദേശം

പേയ്മെന്‍റ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി അക്കൗണ്ട് ആരംഭിക്കുന്നതിനായി പേടിഎം സേവനങ്ങൾ ഉപയോഗിക്കുന്ന 2200 കോടി ഉപയോക്താക്കൾക്ക് കമ്പനി 48 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് കമ്പനി സന്ദേശം കൈമാറിയിട്ടുണ്ട്. അക്കൗണ്ട് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ഇമെയിൽ അയച്ചശേഷം പഴയതുപോലെ വാലറ്റ് ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.

 വാലറ്റുകള്‍ക്ക് എന്തു സംഭവിക്കും

വാലറ്റുകള്‍ക്ക് എന്തു സംഭവിക്കും

പേടിഎം വാലറ്റ് പേയ്മെന്റ് ബാങ്കായി മാറുന്നതോടെ തങ്ങളുടെ വാലറ്റ് അക്കൗണ്ടുകൾക്ക് എന്തുസംഭവിക്കുമെന്നാണ് ഉപയോക്താക്കൾ ഉറ്റുനോക്കുന്നത്. വാലറ്റ് അക്കൗണ്ട് വാലറ്റ് അക്കൗണ്ടായി മാറ്റുന്നതിനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ട്. പേടിഎമ്മിലെ ലോഗിൻ വിവരങ്ങൾ, വാലറ്റ് ബാലൻസ് എന്നിവയെല്ലാം ബാങ്കായി മാറിയാലും മാറ്റമില്ലാതെ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. പേടിഎം നിലവിൽ നൽകിവരുന്ന ബിൽ പേയ്മെൻറ്, ടിക്കറ്റ് ബുക്കിംഗ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങള്‍ അതുപോലെ തുടരുമെന്നും കമ്പനി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

വാലറ്റിൽ നിന്ന് പേയ്മെന്‍റ് ബാങ്കിലേയ്ക്ക്

വാലറ്റിൽ നിന്ന് പേയ്മെന്‍റ് ബാങ്കിലേയ്ക്ക്

കഴിഞ്ഞ ആറ് മാസക്കാലമായി പ്രവർത്തിയ്ക്കാതിരിക്കുകയും ബാലൻസ് ഇല്ലാതിരിക്കുകയും ചെയ്ത അക്കൗണ്ടുകൾ ഉപയോക്താക്കളുടെ അനുമതിയില്ലാതെ പേയ്മെന്‍റ് ബാങ്കിലേയ്ക്ക് മാറാൻ കഴിയില്ല. മറ്റ് അക്കൗണ്ടുകൾ സ്വാഭാവികയമായി ബാങ്ക് അക്കൗണ്ടായി മാറുമെന്നാണ് കമ്പനി പറയുന്നത്.

 പേടിഎമ്മിന് പേയ്മെന്‍റ് ബാങ്ക്

പേടിഎമ്മിന് പേയ്മെന്‍റ് ബാങ്ക്

എയര്‍ടെല്ലും റിലയന്‍സും പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചതിന് പിന്നാലെ പേടിഎമ്മും പേയ്‌മെന്റ് ബാങ്കിംഗിലേക്ക്. ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ അവശേഷിക്കുന്ന നീക്കങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 റിസര്‍വ്വ് ബാങ്കിൽ നിന്ന് പച്ചക്കൊടി

റിസര്‍വ്വ് ബാങ്കിൽ നിന്ന് പച്ചക്കൊടി

2016 മാര്‍ച്ച് 20നാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമേ വോഡഫോണിനും പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ പേയ്‌മെന്റ് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പലിശ രഹിത വായ്പകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.

എന്താണ് പേയ്‌മെന്റ്

എന്താണ് പേയ്‌മെന്റ്

ബാങ്ക് താരതമ്യേന ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യബാങ്കുകള്‍ നേരിടുന്ന നഷ്ടമുണ്ടാവാനുള്ള സാധ്യത പേയ്‌മെന്റ് ബാങ്കുകള്‍ക്കില്ല.

അക്കൗണ്ടിന്റെ പ്രത്യേകതകള്‍

അക്കൗണ്ടിന്റെ പ്രത്യേകതകള്‍

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് അനുമതിയുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഒരുക്കാനുള്ള അനുമതിയുണ്ട്. ഇതിന് പുറമേ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവ വില്‍ക്കുന്നതിനും അനുമതിയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വായ്പ നല്‍കുന്നതിനുമാണ് വിലക്കുള്ളത്.

English summary
After a delay of nearly a year and with a new chief executive officer on board, Paytm’s payments bank saw the light of day on Monday. It is the third payments bank in the country, after Airtel and India Post.
Please Wait while comments are loading...