ജിഎസ്ടി: വിമാന യാത്രയും ട്രെയിനും ചെലവേറും, ബസിന് നികുതിയിളവ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ സംഭവിക്കുന്ന വിലവ്യതിയാനങ്ങളാണ് ജനങ്ങളുടെ ഇപ്പോഴത്തെ ആശങ്ക. ജൂലൈ ഒന്നിന് ശേഷമുള്ള യാത്രകൾക്ക് ചെലവേറുമെന്നതാണ് മറ്റൊരു വസ്തുത. ട്രെയിനുകളിൽ എസിയിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്നവർക്കായിരിക്കും ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ നിരക്ക് വർധനവ് അഭിമുഖീകരിക്കേണ്ടിവരിക.

രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയില്‍ രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാന്‍ ജിഎസ്ടിയ്ക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 5,12, 18,28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി ആരംഭിക്കുന്നതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി 6.5 സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നുവെന്നും കൂടുതല്‍ കമ്പനികള്‍ ഉടന്‍തന്നെ ജിഎസ്ടിയ്ക്ക് കീഴിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തടസ്സങ്ങളെല്ലാം നീക്കിയാണ് 1.3 ബില്യണ്‍ ജനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥയെ ഒറ്റ വിപണിയാക്കി മാറ്റാനൊരുങ്ങുന്നത്. സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയില്‍ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍

വിമാന യാത്രകൾക്ക്

വിമാന യാത്രകൾക്ക്

വിമാന യാത്രയിൽ ഇക്കോണമി ക്ലാസിലുള്ള യാത്രയ്ക്ക് ഒരു ശതമാനം നികുതിയിനത്തിൽ കുറവുവരുന്നതാണ് ജിഎസ്ടിയ്ക്ക് ശേഷമുള്ള മാറ്റം. നിലവിലുള്ള ആറ് ശതമാനത്തിൽ അ‍ഞ്ച് ശതമതാനമായി കുറയുകയാണ് ചെയ്യുക. ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നികുതി ഒമ്പത് ശതമാനത്തിൽ 12 ശതമാനമായി ഉയരുകയും ചെയ്യും. എന്നാൽ രാജ്യാന്തര യാത്രകൾക്കും ചെലവേറും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് സർവ്വീസ് നടത്തുന്ന ഇന്ത്യൻ എയർലൈനുകളുടെ ടിക്കറ്റ് നിരക്കിൽ ജിഎസ്ടി വരുന്നതോടെ മാറ്റം വരും. ഇത് യാത്രാ ചെലവ് വർധിപ്പിക്കും. ബിസിനസ് ക്ലാസിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നതോടെ മറ്റ് ക്ലാസുകളിലുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നും ഇത് സീറ്റുകളുടെ ലഭ്യതയെ ബാധിക്കുമെന്നുമാണ് എയർലൈനുകൾ ചൂണ്ടിക്കാണിക്കുന്ന പ്രശ്നം.

 ട്രെയിനിൽ എസി പൊള്ളും

ട്രെയിനിൽ എസി പൊള്ളും

ജൂലൈ ഒന്നുമുതൽ ജിഎസ്ടി പ്രാബല്യത്തിൽ വകരുന്നതോടെ ട്രെയിൻ യാത്രക്കാരെയും നിരക്ക് വർധന ബാധിക്കും. എസി, ഫസ്റ്റ് ക്ലാസ് യാത്ര ജിഎസ്ടി വരുന്നതോടെ ചെലവേറും. സേവന നികുതിയിൽ 4.5 മുതൽ 5 ശതമാനം നികുതി ചുമത്തുന്നതോടെയാണ് നിരക്ക് വർധനയുണ്ടാകുന്നത്. എന്നാല്‍ നോൺ എസി ലോക്കൽ ട്രെയിനുകളെയും മെട്രോ ട്രെയിനുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാര്‍ യാത്ര സുഖകരം

കാര്‍ യാത്ര സുഖകരം

ജൂലൈ ഒന്നുമുതൽ ക്യാബ് സേവനങ്ങൾക്ക് ചെലവ് കുറയും. ഇതോടെ നഗരങ്ങളില്‍ യൂബർ, ഓല തുടങ്ങിയ ക്യാബുകളെ യാത്രയ്ക്ക് ആശ്രയിക്കുന്നത് ശുഭവാർത്തയാണ് പുറത്തുവരുന്നത്. ക്യാബ് ബുക്കിംഗിന് നേരത്തെയുണ്ടായിരുന്ന ആറ് ശതമാനം നികുതി അഞ്ച് ശതമാനമായി കുറയും. ഓലയ്ക്ക് പുറമേ ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന മെറുക്യാബ്, മെഗാ ക്യാബ് സർവ്വീസുകൾക്കും ഇത് ബാധകമാണ്. റെന്‍റൽ കാർ സർവ്വീസായ സൂം കാർ, മൈൽസ്, എന്നിവയുടെ നികുതിയും അഞ്ച് ശതമാനമാക്കി കുറയ്ക്കും. എന്നാൽ സേവനദാതാക്കൾക്ക് 18 ശതമാനം നികുതി ബാധകമായിരിക്കും.

ബസ് യാത്രയ്ക്ക് പരുക്കില്ല

ബസ് യാത്രയ്ക്ക് പരുക്കില്ല

അന്തര്‍ സംസ്ഥാന ബസ് സർവ്വീസുകൾ ഉൾപ്പെടെയുള്ള ബസ് സർവ്വീസുകളെ ജിഎസ്ടിയുടെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ലോക്കല്‍ ബസുകൾ, മിനി ബസുകൾ, പിക്ക് അപ്പ് വാനുകള്‍, പത്തിലധികം യാത്രക്കാരെ വഹിക്കാവുന്ന വാഹനങ്ങള്‍ എന്നിവയെ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രത്യേക പാര്‍ലമെന്‍റ് സെഷന്‍

പ്രത്യേക പാര്‍ലമെന്‍റ് സെഷന്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് പ്രത്യേക പാര്‍ലമെന്‍റ് സെഷനില്‍ വച്ചായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത്. ജൂണ്‍ 30 ന് പാര്‍ലമെന്‍റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.

 സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച

ജൂലൈ ഒന്നിന് ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 5,12, 18,28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി ആരംഭിക്കുന്നതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി 6.5 സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നുവെന്നും കൂടുതല്‍ കമ്പനികള്‍ ഉടന്‍തന്നെ ജിഎസ്ടിയ്ക്ക് കീഴിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തടസ്സങ്ങളെല്ലാം നീക്കിയാണ് 1.3 ബില്യണ്‍ ജനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥയെ ഒറ്റ വിപണിയാക്കി മാറ്റാനൊരുങ്ങുന്നത്. സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയില്‍ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍

 ബാങ്കിംഗ് മേഖലയില്‍

ബാങ്കിംഗ് മേഖലയില്‍

ജൂലൈ ഒന്നുമുതൽ രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ ബാങ്കിംഗ് സേവനങ്ങൾക്ക് ചെലവേറും. എടിഎം ഇടപാടുകൾ, ഡിഡി, പണ നിക്ഷേപം എന്നിവയ്ക്കാണ് ജിഎസ്ടി വരുന്നതോടെ ചെലവേറുന്നത്. സേവന നികുതി 15 ശതമാനത്തിൽ ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയരും. ബുധനാഴ്ച ജിഎസ്ടി കൗൺസിലുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തെ മുൻനിര ബാങ്കുകളുടെ തലവന്മാർ നികുതി ചുമത്തുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും.

English summary
Be ready to shell out more if you are travelling by train in an AC coach or by air in business class as the Goods and Services Tax (GST) is set to roll out on July 1
Please Wait while comments are loading...