കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, പലിശ നിരക്കുകള്‍ കുറഞ്ഞേക്കാം

  • By Meera Balan
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കില്‍ 0.25 ശതമാനമാണ് കുറച്ചത്. ഈ സാഹചര്യത്തില്‍ ലോണ്‍ നിരക്കുകള്‍ ബാങ്കുകള്‍ കുറയ്ക്കുമെന്നാണ് പ്രീതീക്ഷിയ്ക്കുന്നത്. എട്ട് ശതമാനമായിരുന്നു റിപ്പോ നിരക്ക്. ഇത് 7.75 ശതമാനമായിട്ടാണ് കുറച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും രാജ്യത്തെ നാണയപെരുപ്പം കുറഞ്ഞതുമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ കാരണം.

നാണയപെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവനയില്‍ അറിയിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. അതിനാല്‍ തന്നെ റിപ്പോ നിരക്ക് കുറയുമ്പോള്‍ സ്വാഭാവികമായും ബാങ്കുകള്‍ വായ്പയ്ക്ക് ഇടാക്കുന്ന പലിശയിലും നേരിയ കുറവ് ഉണ്ടാകേണ്ടതാണ്. ഭവന വായ്പയുടെ പലിശ നിരക്ക്, വാഹന വായ്പയുടെ പലിശ എന്നിവ കുറയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Raghuram Rajan

ബാങ്കുകള്‍ പലിശ നിരക്കില്‍ കാല്‍ശതമാനം കുറവ് വരുത്തിയേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ഫിബ്രവരിയിലാണ് റിസര്‍വ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിയ്‌ക്കേണ്ടത്. എന്നാല്‍ അതിന് മുന്നോടിയായി നയത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. നാണയപ്പെരുപ്പം കുറഞ്ഞതാണ് പെട്ടന്നുള്ള നയമാറ്റത്തിന് ഇടയാക്കിയത്.

English summary
The Reserve Bank of India on Thursday cut its main lending rate (repo rate) by 0.25 per cent with immediate effect, a move that could bring relief to borrowers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X