കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപാട് ചാര്‍ജ്ജ് നിജപ്പെടുത്താനുള്ള അധികാരം ബാങ്കുകള്‍ക്ക്; തീരുമാനം ഉടന്‍!!!

Google Oneindia Malayalam News

ദില്ലി: കറന്‍സി രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് നിജപ്പെടുത്താനുള്ള ബാങ്കുകള്‍ക്ക് നല്‍കണമെന്ന് മന്ത്രി സന്തോഷ് കുമാര്‍ ഗന്‍ഗാവര്‍. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റിലും ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ക്ക് മേല്‍ പലിശ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തുനീക്കിയിരുന്നു. സമയാസമയങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ബാങ്കുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സാണ് ക്രെഡിറ്റ് കാര്‍ഡിന് മേലുള്ള പലിശ നിശ്ചയിക്കുന്നത്. എന്നാല്‍ ഈടാക്കുന്ന കമ്മീഷന്‍ റിസര്‍വ് ബാങ്ക് നിലനിര്‍ത്തുന്നില്ല.

നബാര്‍ഡിന്റെ നീക്കം

നബാര്‍ഡിന്റെ നീക്കം

ആധാര്‍ എനാബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴി ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് 0.5ശതമാനം ഇന്‍സെന്റീവ് നല്‍കുന്നത് സംബന്ധിച്ച് നബാര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

മെര്‍ച്ചന്റ് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ്

മെര്‍ച്ചന്റ് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ്

ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെ 1000 രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് .25 ശതമാനമായും തും 1000നും 2000നും ഇടയിലുള്ളതുമായ ഇടപാടുകള്‍ക്ക് 0.5 ശതമാനമായും നിശ്ചയിച്ചിരുന്നു.

തീരുവ വേണ്ടെന്ന് ആര്‍ബിഐ

തീരുവ വേണ്ടെന്ന് ആര്‍ബിഐ

2017 മാര്‍ച്ച് മൂന്ന് വരെ 1000 രൂപ വരെയുള്ള ഐഎംപിഎസ്, യുഎസ്എസ്ഡി, യുപിഐ ഇടപാടുകള്‍ക്ക് തീരുവ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്കും പ്രീ പെയ്ഡ് പേയ്‌മെന്റ് സേവനദാതാക്കള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 മാര്‍ച്ചില്‍ തീരും ഇളവുകള്‍

മാര്‍ച്ചില്‍ തീരും ഇളവുകള്‍

ഐഎംപിഎസ്, നെഫ്റ്റ്, യുപിഐ എന്നിവ വഴിയുള്ള 1000 രൂപയ്ക്ക് ഫീസ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പൊതുതാല്‍പ്പര്യാര്‍ത്ഥം പൊതു മേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് മൂന്ന് വരെ 1000 രൂപയ്ക്ക് മുകളിലുള്ള യുഎസ്എസ്ഡി സേവനങ്ങള്‍ക്ക് 50 പൈസ ഡിസ്‌കൗണ്ടും നല്‍കും

വ്യാപാരികള്‍ക്ക് പദ്ധതി

വ്യാപാരികള്‍ക്ക് പദ്ധതി

2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഡിജിറ്റല്‍ ട്രാന്‍സാക്ഷനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ യോജന എന്നീ പേരുകളില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് പദ്ധതികളും അവതരിപ്പിച്ചിരുന്നു.

English summary
RBI has deregulated interest rates on credit card dues. Interest rates are determined by banks with the approval of their respective Board of Directors subject to regulatory guidelines on interest rate on advances issued by RBI from time to time. RBI does not maintain information on the rate of commission charged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X