കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ തരംഗമാകാന്‍ ഇനി റിലയന്‍സിന്റെ ഫോര്‍ ജി ഇന്റര്‍നെറ്റും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: റിലയന്‍സ് മൊബൈല്‍ കമ്പനി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ഫോര്‍ ജി ഇന്റര്‍നെറ്റുമായാണ് റിലയന്‍സ് ഇനി എത്താന്‍ പോകുന്നത്. ഡിസംബര്‍ 28ന് വിപണിയില്‍ എത്തിക്കാനാണ് റിലയന്‍സിന് കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം കമ്പനി ലക്ഷ്യം ഇടുന്നത്. ഫോണ്‍ വിപണിയില്‍ തരംഗമാകാന്‍ എത്തുന്ന റിലയന്‍സ് ഫോര്‍ ജി വൈവിധ്യമാര്‍ന്ന പ്രത്യേകതകളുമായാണ് കേരള കരയില്‍ എത്തുക.

റിലയന്‍സ് സ്ഥാപകന്‍ ധിരുഭായി അംബാനിയുടെ ജന്മദിനമായ ഡിസംബര്‍ 28ന് തന്നെ കേരളത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഫോര്‍ ജി എത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി 2,000 കോടിയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം കമ്പനി മുതല്‍ മുടക്കുന്നത്.

300 എംബിപിഎസ് വേഗത്തിലുള്ള ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആണ് ജിയോ ഇന്‍ഫോകോം കേരളത്തില്‍ ലക്ഷ്യം ഇടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫോര്‍ ജിയുടെ സഹായം ഏറെ ഗുണകരമാകും.

reliance-industries

ഫോര്‍ ജിയ്ക്ക് വേണ്ടി റോഡു കുഴിക്കുന്നത് പിഡബ്ല്യൂഡി സെക്രട്ടറി ടി.ഒ സൂരജ് നേരെത്തെ അനുമതി നല്‍കിയിരുന്നില്ല. രോഡുകള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ കാണിച്ച് ഇത് തടഞ്ഞു വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയോടെ നടപടി നിന്‍വലിച്ചിരുന്നു. 2011ല്‍ കേരള സര്‍ക്കാര്‍ ഇത് പോലുള്ള കാര്യങ്ങള്‍ക്കു ചാര്‍ജ് ഇടക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ 6300, ബെംഗലൂരുവില്‍ 6000 കിലോമീറ്ററിനു ഇപ്പൊഴും ചാര്‍ജ് ഇടക്കുന്നുണ്ട്.

English summary
Reliance company introduced four g internet connection. the RJI is planning to launch the much awaited service by next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X