കനത്ത പോര്!!! ജിയോ-എയര്‍ടെല്‍ യുദ്ധം മുറുകുന്നു..!!!

Subscribe to Oneindia Malayalam

ദില്ലി: ടെലികോം രംഗത്ത് ജിയോ-റിലയന്‍സ് യുദ്ധം മുറുകുന്നു. താരിഫ് പ്ലാനുകളുമായി ബന്ധപ്പെട്ട സുതാര്യതയെച്ചൊല്ലിയാണ് ഇപ്പോഴത്തെ പോര്. 2016 സെപ്റ്റംബറില്‍ ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടുള്ള ജിയോയുടെ കടന്നുവരവ് ഈ രംഗത്തെ അതികായന്‍മാര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. ഇപ്പോഴിതാ താരിഫ് പ്‌ളാനുകളുമായി ബന്ധപ്പെട്ട് ജിയോയും എയര്‍ടെലും തമ്മിലുള്ള യുദ്ധം മുറുകുകയാണ്.

ഇപ്പോഴത്തെ യുദ്ധം എന്തിന്..?

ഇപ്പോഴത്തെ യുദ്ധം എന്തിന്..?

നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള പുതിയ താരിഫ് പ്ലാനുകളുമായി ബന്ധപ്പെട്ടാണ് പുതിയ വഴക്ക്. ഇത്തരം പ്ലാനുകളില്‍ ചിലത് പരസ്യമാക്കരുത് എന്നിരിക്കേ ടെലകോം രംഗത്തെ പുതുമുഖമായ ജിയോ എല്ലാ താരിഫുകളും പൊതുജനങ്ങള്‍ക്കിടയില്‍ പരസ്യമാക്കുന്നു എന്നാണ് ഭാരതി എയര്‍ടെലും ഐഡിയ സെല്ലുലാറും ആരോപിക്കുന്നത്.

പരാതി

പരാതി

താരിഫ് സംബന്ധിച്ച സുതാര്യതയെച്ചൊല്ലി ജിയോക്കെതിരെയുള്ള പരാതിയുമായി എയര്‍ടെലും ഐഡിയയും ട്രായിയെ സമീപിച്ചു.

 എയര്‍ടെല്‍ പറയുന്നത്

എയര്‍ടെല്‍ പറയുന്നത്

ഒരു കസ്റ്റമര്‍ പുതിയ സര്‍വ്വീസ് തേടി പോകുമ്പോള്‍ അവരെ പിടിച്ചു നിര്‍ത്തേണ്ടത് ആവശ്യമാണ്. ടെലകോം രംഗത്തു മാത്രമല്ല, എല്ലാ ബിസിനസ് മേഖലകളിലും ഇത് സംഭവിക്കുന്നുണ്ട്. അത് ആ കസ്റ്റമറും സര്‍വ്വീസും തമ്മലുള്ള ഇടപാടാണ്. ഏറ്റവും നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കേണ്ടത് ഉഫഭോക്താവാണ്. പക്ഷേ അത്തരം മാര്‍ഗ്ഗങ്ങള്‍ പരസ്യമാക്കേണ്ടതല്ല.

വമ്പന്‍മാര്‍ക്കു തലവേദനയായ ജിയോ

വമ്പന്‍മാര്‍ക്കു തലവേദനയായ ജിയോ

2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ വമ്പന്‍മാരുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.

English summary
Reliance Jio, Airtel in 'tariff war' again
Please Wait while comments are loading...