റിലയന്‍സ് ജിയോയില്‍ കിടിലന്‍ ഓഫര്‍: ന്യൂ ഇയര്‍ 2018 പ്ലാനില്‍ അധിക ഡാറ്റയും സൗജന്യ വോയ്സ് കോളും!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: റിലയന്‍സ് ജിയോയുടെ കിടിലന്‍ പുതുവര്‍ഷ സമ്മാനം. അത്യാകര്‍ഷക ഡാറ്റാ ഓഫറുകളുമായാണ് റിലയന്‍സ് ജിയോ ന്യൂ ഇയര്‍ 2018 എന്ന പേരില്‍ പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 199 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് റിലയന്‍സ് ജിയോയുടെ രണ്ട് പുതിയ പ്ലാനുകള്‍. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. 199 രൂപയുടെ പ്രീപെയ്ഡ് ഓഫറില്‍ പ്രതിദിനം 1.2 ജിബി ഡാറ്റയും സൗജന്യ വോയ്സ് കോളുകളും അണ്‍ലിമിറ്റഡ് എസ്എംഎസുകളുമാണ് ലഭിക്കുക. ഇതിന് പുറമേ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

299 രൂപയുടെ രണ്ടാമത്തെ റിലയന്‍സ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയും സൗജന്യ വോയ്സ്കോളുകളും അണ്‍ലിമിറ്റഡ‍് എസ്എംഎസ് സേവനങ്ങളും ലഭിക്കും. ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്ക് ഓഫര്‍ കാലയളവില്‍ ജിയോ പ്രൈം ആപ്പ് സേവനങ്ങളും ലഭിക്കും. അനുവദനീയമായ പരിധി കഴിയുന്നതോടെ ഡാറ്റാ സ്പീഡ് 128 കെബിപിഎസായി പരിമിതപ്പെടുത്തുമെന്നും റിലയന്‍സ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

4gdata

മൊബൈല്‍ ഡാറ്റാ ഉപയോഗത്തില്‍ ഇന്ത്യയാണ് ഒന്നാമതെത്തി നില്‍ക്കുന്നതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പ്രതിമാസം 150 കോടി ജിബി ഇന്റര്‍നെറ്റാണ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനി പറഞ്ഞിരുന്നു. പ്രതിമാസം റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ 100 കോടി ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് ഇതില്‍ 3.3 ജിബിയാണ് പ്രതിദിനം ഉപയോഗിക്കപ്പെടുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Reliance Jio has announced 2 new plans with higher data benefits for subscribers to usher in the New Year.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്