ജിയോ വരിക്കാരുടെ എണ്ണം കുറയുന്നു,എങ്കിലും രാജ്യത്തെ ഒന്നാമന്‍!!!

Subscribe to Oneindia Malayalam

മുംബൈ: ജിയോ വരിക്കാരുടെ എണ്ണം കുറയുന്നു. സെപ്റ്റംബറില്‍ ജിയോ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോക്താക്കളെയാണ് കമ്പനി 2017 ഏപ്രിലില്‍ നേടിയത്- 3.9 മില്യന്‍. തൊട്ടു മുന്‍പുള്ള മാസം ഇത് 6 മില്യന്‍ ആയിരുന്നു. അതായത് ഏപ്രിലിലെ എണ്ണത്തിന്റെ രണ്ടിരട്ടി. എങ്കിലും ട്രായ് നല്‍കുന്ന കണക്കനുസരിച്ച് ഇപ്പോഴും വരിക്കാരുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് ഒന്നാമന്‍. മറ്റു ടെലികോം നെറ്റ്‌വര്‍ക്കുകളെല്ലാം ജിയോയെക്കാള്‍ പിറകിലാണ്.

ഇതു വരെ തങ്ങള്‍ 100 മില്യന്‍ ഉപഭോക്താക്കളെ നേടിയെന്ന് ജിയോ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ആറ് മാസമെന്ന ചുരുങ്ങിയ കാലയളവിനുള്ളിലായിരുന്നു ഈ നേട്ടം. ജിയോ ടെലികോം രംഗത്ത് അങ്കം കുറിച്ച സെപ്റ്റംബറില്‍ മാത്രം കമ്പനി നേടിയത് 16 മില്യന്‍ ഉപഭോക്താക്കളെയാണ്. തൊട്ടടുത്ത മാസം ഇത് 19.6 മില്യനിലെത്തി. നവമബറില്‍ 16.3 മില്യനും. ഡിസംബറില്‍ നിരക്ക് ഏറ്റവുമുയര്‍ന്ന് 20.3 മില്യനിലെത്തി. ഡിസംബര്‍ അവസാനത്തോടെ പ്രഖ്യാപിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ കമ്പനിക്ക് നല്‍കിയത് 18.5 മില്യന്‍ പുതിയ വരിക്കാരെയാണ്. ഫെബ്രുവരിയില്‍ 12.21 മില്യനും. മാര്‍ച്ചു മുതല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മറ്റ് നെറ്റ്‌വര്‍ക്കുകകളെ പിന്നിലാക്കി ജിയോ കുതിപ്പ് തുടരുകയാണ്.

ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽ

 jio-14-

2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. ജിയോയുടെ വരവ് ഈ രംഗത്തെ അതികായന്‍മാര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ വമ്പന്‍മാരുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.

English summary
Reliance Jio hits lowest monthly subscriptions ever
Please Wait while comments are loading...