കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലന്‍ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി എസ്ബിഐ; വാര്‍ഷിക ഫീസില്ല!!

Google Oneindia Malayalam News

ദില്ലി: അക്കൗണ്ട് ഉടമകള്‍ക്ക് സീറോ ആന്വല്‍ ഫീ ക്രെഡിറ്റ് കാര്‍ഡുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 20,000 മുതല്‍ 25,000 രൂപ വരെ അക്കൗണ്ട് ബാലന്‍സുള്ളവര്‍ക്കാണ് കാര്‍ഡ് അനുവദിക്കുക. സിബില്‍ സ്‌കോറോ ക്രെഡിറ്റ് കാര്‍ഡ് ഹിസ്റ്ററിയോ പരിഗണിക്കാതെ കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതോടെ ലഭിയ്ക്കും.

രാജ്യത്ത് ക്രെഡിറ്റ് ബാങ്കിൽ 20000-25000 വരെ ബാലൻസുള്ളവർക്ക് സിബിൽ സ്കോർ നോക്കാതെ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. 'ഉന്നതി' എന്ന പേരില്‍ പുറത്തിറക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേയ്ക്ക് വാര്‍ഷിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.

card

ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ നോട്ട് നിരോധനത്തിന് ശേഷം എസ്ബിഐയുടെ അക്കൗണ്ട് ഉടമകളുടെ എണ്ണം 30 കോടി കവിഞ്ഞതായി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരില്‍ പല അക്കൗണ്ട് ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഹിസ്റ്ററി ലഭിക്കുകയോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള യോഗ്യതയോ ഉണ്ടായിരിക്കില്ലെന്നും എസ്ബിഐ കാര്‍ഡ്‌സ് സിഇഒ വിജയ് ജസൂജ പറഞ്ഞു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ എട്ട് അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്ന ഏപ്രില്‍ ഒന്നുമുതലായിരിക്കും ഈ സേവനവും ആരംഭിക്കുക. പുതിയ നീക്കത്തോടെ അഞ്ച് ശതമാനം എസ്ബിഐ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിയ്ക്കും. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എസ്ബിഐ ഉപയോക്താക്കളുടെ എണ്ണം 1.5 കോടി കവിയുമെന്നും വിജയ് ജസൂജ ചൂണ്ടിക്കാണിക്കുന്നു. അക്കൗണ്ട് ബാലന്‍സില്‍ ഇളവ് അനുവദിക്കില്ലെന്നും സിഇഒ വ്യക്തമാക്കി. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന സര്‍ചാര്‍ജില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.

English summary
State Bank of India has said that it will offer credit cards to every account holder who has a balance of Rs 20,000-25,000, without going into credit history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X