കുത്തക പിടിച്ചെടുക്കാന്‍ ജിയോ! കാണിയ്ക്കുന്നത് നെറികേടെന്ന് എയര്‍ടെല്ലും വോഡഫോണും ഐഡിയയും
ദില്ലി: ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കാനെന്ന പേരില്‍ ആരംഭിച്ച റിലയന്‍സ് ജിയോ കുത്തക പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. വിപണിയിലുള്ള മറ്റ് ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാവുന്ന നയങ്ങളാണ് റിലയന്‍സ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ട്രയല്‍ കാലഘട്ടത്തില്‍ ആകര്‍ഷമായ ഓഫറുകള്‍ നല്‍കി ആളുകളെ റിലയന്‍സിലേക്ക് ആകര്‍ഷിക്കുന്ന നയത്തിനെതിരെ എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നീ കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ട്രയല്‍ കാലഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് റിലയന്‍സ് നല്‍കുന്ന ഇന്റര്‍നെറ്റ് ഓഫറുകള്‍ നീട്ടി നല്‍കുന്നതിന് പുറമേ കോര്‍പ്പറേറ്റ് പോസ്റ്റ് പെയ്ഡ് കണക്ഷനുകളും കമ്പനി വ്യാപകമായി നല്‍കിവരുന്നു. പദ്ധതി ഔദ്ധ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പേ ഇന്റര്‍നെറ്റിന് പുറമേ അത്യാകര്‍ഷമായ ഓഫറുകളും നല്‍കി വരുന്നതാണ് ഈ രംഗത്തെ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ച റിലയന്‍സ് ജിയോയ്ക്ക് 15 ലക്ഷം ഉപയോക്താക്കളാണ് ഇപ്പോഴുള്ളത്. 26 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മൂന്ന് മാസത്തേക്ക് സൗജന്യ വോയ്‌സ് കോളുകളും സൗജന്യ ഡാറ്റയുമാണ് റിലയന്‍സ് ഇപ്പോള്‍ നല്‍കിവരുന്നത്. ഇതിന് പുറമേ ചില സാംസങ്ങ് ഫോണ്‍ ഉപയോക്താക്കള്‍ക്കും ചില ഓഫറുകള്‍ കമ്പനി നല്‍കിയിരുന്നു. എന്നാല്‍ റിലയന്‍സ് ജിയോ ഉപടയോക്താക്കള്‍ക്ക് കോള്‍ ഡ്രോപ്പ് പ്രശ്‌നം നേരിടുന്നുണ്ടെന്ന് കുറ്റപ്പെടുത്തി റിലന്‍സിന്റെ മൂന്ന് പ്രമുഖ എതിരാളികളും രംഗത്തെത്തിയിരുന്നു. റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചതോടെ മുഖ്യ എതിരാളികളായ മൂന്ന് ടെലികോം സേവന ദാതാക്കളും വോയ്‌സ് കോള്‍, ഡാറ്റാ ഓഫറുകളും അവതരിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കുള്ള ആധിപത്യം തകര്‍ക്കാനുള്ള കോര്‍പ്പറേറ്റ് തന്ത്രങ്ങളാണ് റിലയന്‍സിന്റേത്.

റിലയന്‍സ് ജിയോ കണക്ഷനെടുക്കുന്നവര്‍ക്ക് 93 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ 10 ജിബി 4ജി ഡാറ്റയാണ് കമ്പനി നല്‍കുന്നത്. ഫോര്‍ജിയിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും. എന്നാല്‍ പഴയ സിഡിഎംഎ ഹാന്‍ഡ് സെറ്റുകളില്‍ ഈ ഓഫര്‍ ലഭ്യമാകില്ല. ഇതിനായി 4 സൗകര്യമുള്ള ഹാന്‍ഡ്‌സെറ്റിലേക്ക് മാറണമെന്നും കമ്പനി വ്യക്തമാക്കുന്നു.












Click it and Unblock the Notifications