Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില നാലാംദിനം അനങ്ങി; ഇത് കുതിപ്പിന്റെ സൂചന? വില കൂടാന്‍ കാരണം അറിയാം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണം ഇന്ന് മുന്നേറി. നേരിയ മുന്നേറ്റമാണ് സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ അതേ വിലയിലേക്ക് സ്വര്‍ണം എത്തി. വരുംദിവസങ്ങളില്‍ സ്വര്‍ണവില കയറുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ രൂപ കരുത്ത് കുറയുന്നതാണ് തിരിച്ചടി.

ഡോളര്‍ മൂല്യത്തില്‍ വലിയ മാറ്റം പ്രകടമല്ല. രൂപ തകര്‍ന്ന് ഇടിയുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയും നേരിയ തോതില്‍ മുന്നേറുകയാണ്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വലിയ മുന്നേറ്റം നടത്തുന്നു എന്നതും എടുത്തു പറയണം. ഇനി ഏറ്റവും പുതിയ സ്വര്‍ണ വില സംബന്ധിച്ച് അറിയാം...

goldprice-december17

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയാണ് ഇന്നത്തെ വില. 80 രൂപയാണ് 22 കാരറ്റ് സ്വര്‍ണം പവന് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയുടെ മാത്രം വര്‍ധനവാണുള്ളത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 5900 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിരക്കില്‍ തുടരുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2654 ഡോളറിലെത്തി.

എങ്കിലും ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1000 രൂപയുടെ കുറവുണ്ട്. ഈ മാസം 11ന് രേഖപ്പെടുത്തിയ 58280 രൂപയാണ് ഡിസംബറിലെ ഉയര്‍ന്ന പവന്‍ വില. നാളെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനിക്കും. അതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം വരും. പലിശ നിരക്ക് നേരിയ തോതില്‍ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ രൂപ മൂല്യം ഇടിയുന്നതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. ഡോളറിനെതിരെ 84.91 എന്ന നിരക്കിലാണ് രൂപ. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യത്യാസം സംഭവിച്ചേക്കും. രൂപ വില ഇടിയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും വില ഉയരും. ഉപഭോക്താക്കള്‍ അവയ്ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരും. പണപ്പെരുപ്പം ഉയരാനും ഇത് ഇടയാക്കും. ലഭ്യമാകുന്ന വരുമാനം മതിയാകാത്ത സാഹചര്യം എല്ലാവര്‍ക്കുമുണ്ടാകും.

ഡോളര്‍ സൂചിക 106.87 എന്ന നിരക്കിലാണുള്ളത്. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില താഴേണ്ടതാണ്. കാരണം മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. എന്നാല്‍ എല്ലാ രാജ്യങ്ങളും സുരക്ഷിത ആസ്തി എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ രാജ്യം ഇന്ത്യയും തുര്‍ക്കിയും പോളണ്ടുമായിരുന്നു.

ബിറ്റ് കോയിന്‍ വില 106793 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ഇനം ബാരലിന് 74 ഡോളറിലേക്ക് അടുത്തു. ക്രൂഡ് വില ഉയരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കാരണം, ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് വില കൂടിയാല്‍ ഉയര്‍ന്ന വില നല്‍കി ഇറക്കുമതി ചെയ്യണം. അതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ വില ഉയരും. യാത്ര, ചരക്കു കടത്ത് എന്നിവയ്‌ക്കെല്ലാം ചെലവ് കൂടും. ആത്യന്തികമായി ഇരയാക്കപ്പെടുന്നത് ഉപഭോക്താവ് ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+