ട്രായിയുടെ നെറ്റ് ന്യൂട്രാലിറ്റി ശുപാര്‍കള്‍ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഇന്റര്‍നെറ്റിന് കരുത്തേകും

  • Written By:
Subscribe to Oneindia Malayalam

മൊബൈലില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ന്യൂസ് ചാനലായ ഡെമോക്രാറ്റിക്(ജനാധിപത്യം) ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ ചാനല്‍ ലഭ്യമല്ലെന്ന സന്ദേശം ഇന്റര്‍നെറ്റ് സേവന ദാതാവ് നല്‍കിയാല്‍ എങ്ങനെയിരിക്കും? പകരം നിങ്ങള്‍ ഡിക്ടേറ്റര്‍(ഏകാധിപതി) എന്ന ചാനല്‍ കാണുകയാണ് വേണ്ടതെന്ന് നിങ്ങളോട് നിര്‍ദ്ദേശിച്ചാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും? ഇകൊമേഴ്‌സ് കമ്പനിയായ അപ് സ്റ്റാര്‍ട്ടില്‍ നിന്നും ഒരു ഗിഫ്റ്റ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് കമ്പനി പറയുന്നു ഞങ്ങള്‍ കാലിബാബയുടെ സേവനം മാത്രമേ നല്‍കൂ. മെസഞ്ചര്‍ ആപ്പായ ഹൈപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളോടു പറയുകയാണ് നിങ്ങള്‍ ഡൈക് ഉപയോഗിച്ചാല്‍ മതി. ഇത്തരം അനുഭവം നിങ്ങള്‍ക്കൊന്നും ഉണ്ടായിട്ടുണ്ടാകില്ല. അതിനു കാരണം ഇന്നത്തെ ഇന്റര്‍നെറ്റ് ലോകത്ത് നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണെന്നതാണ്. ഇന്റര്‍നെറ്റിന് നിങ്ങള്‍ പണം കൊടുക്കുന്നുണ്ടെങ്കില്‍ അതിലൂടെയെത്തുന്ന എല്ലാ ഉള്ളടക്കവും നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

അമേരിക്കന്‍ കമ്പനികളാണ് ഇന്റര്‍നെറ്റിനെ വാണിജ്യ താത്പര്യങ്ങള്‍ക്കു വേണ്ടി ആദ്യമായി ദുരുപയോഗം ചെയ്തു തുടങ്ങിയത്. വേഗത കൂട്ടുക, കൂടുതല്‍ പ്രമോഷന്‍ നല്‍കുക, നിയന്ത്രിത പ്രവേശനം എന്നീ രീതികളാണ് ഇത്തരം കമ്പനികള്‍ സ്വീകരിച്ചു പോന്നിരുന്നത്. അമേരിക്കയില്‍ ഈ പ്രവണത കുറഞ്ഞു വന്നപ്പോഴാണ് ഇന്ത്യയില്‍ നിന്നും ചില സൂചനകള്‍ കണ്ടു തുടങ്ങിയത്. ഇന്ത്യയിലെ ചില വന്‍കിട കമ്പനികള്‍ യാതൊരു അദ്ധ്വാനവും കൂടാതെ കൂടുതല്‍ വരുമാനം നേടാനുള്ള കുറുക്കു വഴിയായി ഇന്റര്‍നെറ്റിനെ ഉപയോഗിച്ചു തുടങ്ങി.

net-neutrality

അമേരിക്കയിലെ പോലെ തന്നെ ഇന്ത്യയിലും വന്‍ പ്രക്ഷോഭം തന്നെയുണ്ടായി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തിരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനെ എല്ലാവരും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. മത്സരം മുറുകിയതോടെ കോള്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതാണ് പല കമ്പനികളെയും ഈ കടും കൈയ്ക്ക് പ്രേരിപ്പിച്ചത്.
അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍കൈയെടുത്തു തന്നെയാണ് വിവേചനരഹിതമായ ഇന്റര്‍നല്‍കുന്നതിനുള്ള ബില്‍ പാസ്സാക്കിയത്. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു നീക്കമുണ്ടായില്ല. പകരം ഇതിന്റെ ചുമതല ട്രായിയുടെ തോളിലാണ് വന്നു വീണത്. ഇതുമായി ബന്ധപ്പെട്ടവരുമായി ഒരു വര്‍ഷത്തിലേറെകാലം നടത്തിയ ചര്‍ച്ചയുടെ അവസാനം വിപ്ലവകരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കപ്പെട്ടത്.

government

ഇന്റര്‍നെറ്റ് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അല്ല. അത് തുറന്നു വെയ്‌ക്കേണ്ട, കാവല്‍ക്കാരില്ലാത്ത ഒരു പൊതുസൗകര്യമാണ്. ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുന്നതില്‍ യാതൊരു വിധ വിവേചനവും പാടില്ലെന്നതാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം. ഉള്ളടക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കാനോ സര്‍വീസുകള്‍ തടസ്സപ്പെടുത്താനോ അതിന്റെ മുന്‍ഗണനാ ക്രമത്തെ താഴ്ത്താനോ സേവനദാതാക്കള്‍ക്ക് അവകാശമുണ്ടാകില്ല. തീര്‍ത്തും വിവേചനരഹിതമായായി വേണം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ എന്നു ചുരുക്കം.

-broadband

വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ പോലുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാനുള്ള കമ്പനികളുടെ നീക്കമാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി വിവാദത്തിന് തിരികൊളുത്തിയത്. കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ ഫ്രീ ബേസിക്‌സ് നെറ്റ് എന്ന ആശയവുമായി ഫേസ് ബുക്കും എത്തിയിരുന്നു. റിലയന്‍സുമായി ചേര്‍ന്ന് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ലോകത്ത് കുത്തക പിടിയ്ക്കാനുള്ള ഫേസ് ബുക്കിന്റെ പദ്ധതിയായിരുന്നു ഫ്രീ ബേസിക്. ട്രായിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങലില്‍ ആപ്ലിക്കേഷന്‍, സര്‍വീസ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റ് എന്ന പരിധിയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെറ്റ് ന്യൂട്രാലിറ്റി ആവശ്യപ്പെട്ട് സൈബര്‍ ലോകത്ത് വന്‍ ക്യാംപയിന്‍ തന്നെ ഇന്ത്യയില്‍ നടന്നിരുന്നു. എന്തായാലും ട്രായിയുടെ പുതിയ നിര്‍ദ്ദേശം പ്രത്യേക സര്‍വീസിന് പ്രത്യേക ചാര്‍ജ് എന്ന കമ്പനികളുടെ സ്വപ്‌നം എന്നന്നേക്കുമായി ഇല്ലാതാക്കി. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ചുവട് പിടിച്ച് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരാനുള്ള സാധ്യത കൂടിയുണ്ട്.

(സുഭോ റേ ഏഴുതിയ ലേഖനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റാണ് റോയ്)

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
TRAI's Net nutrality reccomendations Strengthens free internet in India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്