കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കിറ്റെക്‌സിന്റെ ഓഹരി വിലയിൽ വൻകുതിപ്പ്, തെലങ്കാനയിലേക്കെന്ന് സാബു ജേക്കബ്
മുംബൈ: കിറ്റക്സ് ഗ്രൂപ്പ് കേരളം വിട്ട് തെലങ്കാനയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കിറ്റക്സിന്റെ ഓഹരിയിൽ വൻ വർധന. മണിക്കൂറുകൾക്കിടെ 19.25 ശതമാനം വർധനവാണ് കിറ്റക്സ് ഗാർമെന്റ്സിന്റെ ഓഹരികൾക്ക് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച 17 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 140ലേക്ക് വരെ എത്തിയിരുന്നു. കഴിഞ്ഞ 55 ആഴ്ചകൾക്കിടെ കിറ്റക്സ് ഓഹരികൾക്ക് ലഭിച്ച വലിയ വർധനവാണ് ഇത്.
Recommended Video

തെലങ്കാനയിൽ നിക്ഷേപം നടത്തുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എംഡിയായ സാബു എം ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള സംഘം അനുബന്ധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഹൈദരാബാദിലേക്ക് പോയിരുന്നു. 3500 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് വേണ്ടിയാണ് ചർച്ചകൾ നടക്കുന്നത്. തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച സാബു എം ജേക്കബ്ബ് നടത്തിയ പരാമർശം വലിയ തോതിലുള്ള വിർമശനങ്ങൾക്ക് വഴിവെച്ചിരുന്നു.

തെലങ്കാനയിൽ നിക്ഷേപം നടത്തുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എംഡിയായ സാബു എം ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള സംഘം അനുബന്ധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഹൈദരാബാദിലേക്ക് പോയിരുന്നു. 3500 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് വേണ്ടിയാണ് ചർച്ചകൾ നടക്കുന്നത്. തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച സാബു എം ജേക്കബ്ബ് നടത്തിയ പരാമർശം വലിയ തോതിലുള്ള വിർമശനങ്ങൾക്ക് വഴിവെച്ചിരുന്നു.

കേരളത്തിൽ താൻ സ്വയം പോകുന്നതല്ലന്നും ആട്ടിയോടിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം വിട്ടുപോകാൻ ആഗ്രഹിച്ചിട്ടില്ലെന്നും തന്നെ വേട്ടമൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് തങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.

'ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീ യുവാക്കളുടെ പ്രശ്നമാണെന്നും മാറ്റം വന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്ക് പോകുമെന്നും സാബു എം ജേക്കബ്ബ് ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നതെന്നും തനിക്കൊന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി തനിക്ക് ബിസിനസ് ചെയ്യാമെന്നും അവിടെ തന്നെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നും സാബു കൂട്ടിച്ചേർത്തു.

കിറ്റക്സിനോട് സർക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. കിറ്റക്സ് കമ്പനിയുമായി ഇപ്പോൾ നടക്കുന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം സാബു ജേക്കബ്ബിന്റെ പ്രസ്താവന ദൌർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ സമൂഹം തന്നെ പരിശോധിക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു. 'അന്ന് ഉന്നയിക്കപ്പെട്ട പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ള പക്ഷം അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

തെലങ്കാനയിലേക്ക് കിറ്റക്സ് കമ്പനിയെ ക്ഷണിച്ചുകൊണ്ട് തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു ക്ഷണക്കത്ത് അയച്ചെന്ന് സാബു ജേക്കബ്ബ് തന്നെയാണ് വ്യക്തമാക്കിയത്. ആകർഷകമായ ഇൻസെന്റീവ് നൽകാമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൂടാതെ മിനിമം വേതനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേരള സർക്കാരിന്റെ തൊഴിൽ വകുപ്പ് കമ്പനിയ്ക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസ് പിന്നീട് പിൻവലിച്ചിരുന്നു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications