കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിദായകരല്ലെങ്കിലും പാന്‍ കാര്‍ഡ് പ്രധാനം, എന്തുകൊണ്ട്..? 9 കാര്യങ്ങള്‍...

  • By Anoopa
Google Oneindia Malayalam News

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ് ഒരു പൗരനു വേണ്ട സുപ്രധാന രേഖകളിലൊന്നായി മാറിയിട്ടുണ്ട്. നികുതിദായകര്‍ക്ക് മാത്രമല്ല, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ക്കും പണമിടപാടുകള്‍ നടത്തുന്നവര്‍ക്കും സ്ഥലം വാങ്ങല്‍, വില്‍പനകള്‍ നടത്തുന്നവര്‍ക്കുമെല്ലാം പാന്‍ കാര്‍ഡ് അത്യാവശ്യമാണ്.

ഇന്ത്യയിലെ ഓരോ നികുതി ദാതാവിന്റെയും ദേശീയ തിരിച്ചറിയല്‍ രേഖയാണ് പാന്‍ കാര്‍ഡ്. ഒരു പാന്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടായിരിക്കൂ. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് രാജ്യത്ത് പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. നികുതിദായകര്‍ക്കു മാത്രമല്ല, പാന്‍ കാര്‍ഡ് മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള അവശ്യരേഖയാണ്. എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധം..?

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍...

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍...

പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ പാന്‍ കാര്‍ഡ് വിവരങ്ങളും ഒപ്പം നല്‍കണം. സ്വകാര്യ ബാങ്കുകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കുമൊക്കെ ഇത് ബാധകമാണ്.

സ്ഥലം വാങ്ങലും വില്‍പനയും

സ്ഥലം വാങ്ങലും വില്‍പനയും

ഇന്ത്യക്കകത്ത് സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. 5 ലക്ഷത്തില്‍ അധികം വരുന്ന എല്ലാ സ്ഥലമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് വേണം. വില്‍ക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്ന സ്ഥലം ഒന്നിലധികം ആളുകളുടെ കൂട്ടുടമസ്ഥതയിലാണെങ്കില്‍ എല്ലാവരുടെയും പാന്‍ കാര്‍ഡ് ആവശ്യമാണ്.

വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും

വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും

വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. 5 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമാണ് പാന്‍ കാര്‍ഡ് ആവശ്യമായി വരുന്നത്.

പുതിയ ഫോണ്‍ കണക്ഷന്‍

പുതിയ ഫോണ്‍ കണക്ഷന്‍

വീട്ടാവശ്യത്തിനോ വ്യാവസായിക ആവശ്യത്തിനോ പുതിയ സെല്ലുലാര്‍ ഫോണ്‍ കണക്ഷനോ ടെലിഫോണ്‍ കണക്ഷനോ എടുക്കുമ്പോഴും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതു തടയാന്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുക്കുമ്പോള്‍ ആളുകളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ ടെലികോം കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിക്ഷേപം

നിക്ഷേപം

പല വിധത്തിലുള്ള നിക്ഷേപങ്ങള്‍ ഉള്ളവരാണ് നമ്മള്‍. മൂച്വല്‍ ഫണ്ടിലോ മറ്റോ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങളും നല്‍കണം.

ലോണുകള്‍

ലോണുകള്‍

വിദ്യാഭ്യാസ വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയ്‌ക്കെല്ലാം പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ലോണിന് അപ്രൂവല്‍ ലഭിക്കുകയുള്ളൂ.

പണമിടപാടുകള്‍

പണമിടപാടുകള്‍

അഞ്ചു ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തുക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിനും പുറമേ നികുതി രേഖകള്‍ സമര്‍പ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ക്ക്

ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ക്ക്

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കണമെങ്കിലും പാന്‍ കാര്‍ഡ് വേണം.

യാത്ര

യാത്ര

യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. ഹോട്ടല്‍ മുറിയുടെ വാടക 25,000 രൂപക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. അതു കൊണ്ട് ദൂരയാത്ര ചെയ്യുന്നവര്‍ പാന്‍ കാര്‍ഡും ഒപ്പം കൊണ്ടു പോകേണ്ടതാണ്.

English summary
Why PAN card is important: Top 11 reasons why you need this ID proof even if you are not a taxpayer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X