കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് സിലിണ്ടര്‍ ഇനി പെട്രോള്‍ പന്പിലും കിട്ടും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഒരു ഗ്യാസ് കണക്ഷന്‍ എടുക്കണമെങ്കില്‍ എന്തൊക്കെയാണ് ബുദ്ധിമുട്ട്... റേഷന്‍ കാര്‍ഡ് മുതല്‍ ആധാര്‍ കാര്‍ഡ് വരെയുള്ള എല്ലാ കാര്‍ഡുകളും കൊണ്ട് സാഷ്ടാംഗം നമിച്ചാലും കണക്ഷന്‍ കിട്ടാന്‍ പെടാപ്പാട് പെടേണ്ടി വരും അല്ലേ...

എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകളൊന്നും വേണ്ട. പെട്രോള്‍ പന്പില്‍ പോയി പൈസ അടച്ചാല്‍ ഉടനടി കിട്ടും ഗ്യാസ് സിലിണ്ടര്‍. ആധാറും റേഷന്‍ കാര്‍ഡും വേണ്ട. ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ ബുക്ക് ചെയ്യണ്ട, ഗ്യാസ് ഏജന്‍സിയുടെ മുന്നില്‍ കെട്ടിക്കിടക്കണ്ട.

LPG Cylinder

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. അഞ്ച് കിലോയുടെ സിലിണ്ടര്‍ ആണ് പെട്രോള്‍ പന്പുകള്‍ വഴി വിതരണം ചെയ്യുക. പക്ഷേ വില അല്‍പം കൂടുതലായിരിക്കുമെന്ന് മാത്രം. സബ്‌സിഡി ഒട്ട് കിട്ടുകയും ഇല്ല.

ആദ്യത്തെ തവണ വാങ്ങുമ്പോള്‍ 1500 രൂപ ആണ് നല്‍കേണ്ടത്. സിലിണ്ടറിന്റെ വില കൂടി ഉള്‍പ്പെട്ടതാണ് ഇത്. ഗ്യാസ് തീര്‍ന്നാല്‍ പുതിയ കുറ്റി ലഭിക്കും. ഇതിന് കൊടുക്കേണ്ടത് 700 രൂപയാണ്.

കേരളത്തിലെ എല്ലാ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പന്പുകളിലും ഈ സൗകര്യം ലഭിക്കുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കണ്ട. തിരുവനന്തപുരത്തേയും കൊച്ചിയിലേയും ചില തിരഞ്ഞെടുത്ത പന്പുകളില്‍ മാത്രമാണ് ഗ്യാസ് വില്‍പന തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഭാവിയില്‍ ചിലപ്പോള്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. ഐഒസിയുടെ കേരള മേധാവി എ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്.

English summary
Indin Oil Corporation will sell LPG cylinders through Petrol Pumps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X