ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം
ചെന്നൈ: ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതും അതിനുള്ള കാരണങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനുഷ് സിനിമയെ മാത്രം പ്രണയിച്ചതും, തൊഴിലിനായി കൂടുതല്‍ സമയം നല്‍കിയതുമാണ് വേര്‍പിരിയലിന് കാരണമായതെന്നായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഇരുവരുടെയും വ്യക്തിബന്ധത്തിന് കോട്ടം തട്ടിയിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞിരുന്നു.
ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും വേര്‍പിരിയുന്നതിന്റെ സങ്കടവും അറിയിച്ചിരുന്നു. എന്നാല്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇരുവരും വേര്പിരിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരിരാജയാണ് ആരാധകരെ അടക്കം ഞെട്ടിച്ച കാര്യം വെളിപ്പെടുത്തിയത്. ധനുഷും ഐശ്വര്യയും വിവാഹമോചിതരായിട്ടില്ലെന്ന് കസ്തൂരിരാജ പറയുന്നു. ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം സത്യമല്ല. ഇപ്പോള്‍ നടക്കുന്നത് വെറും കുടുംബ വഴക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് ഔദ്യോഗകമായി അറിയിച്ചിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെയൊക്കെ തള്ളിയാണ് കസ്തൂരിരാജ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ദിനതന്തി ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കസ്തൂരിരാജ ഇരുവരും വിവാഹ മോചിതരായിട്ടില്ലെന്നാണ് പറഞ്ഞു. ധനുഷും ഐശ്വര്യയും തമ്മില്‍ ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. ഇരുവരും തമ്മില്‍ യോജിക്കാനാവാത്ത വിഷയങ്ങളുണ്ട്. വെറുമൊരു കുടുംബ വഴക്ക് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദമ്പതിമാര്‍ക്കിടയില്‍ ഇത്തരം വഴക്കുകള്‍ സാധാരണയായി നടക്കാറുള്ളതാണ്. ഇതൊരിക്കലും ഒരു വിവാഹമോചനത്തിലേക്ക് എത്തില്ലെന്നും കസ്തൂരിരാജ പറഞ്ഞു. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയില്‍ ഇല്ല. ഇരുവരും ഇപ്പോള്‍ ഹൈദരാബാദിലാണ്. ഇരുവരുമായും ഫോണിലൂടെ ഞാന്‍ സംസാരിച്ചു. അവരെ ഇക്കാര്യത്തില്‍ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും കസ്തൂരിരാജ പറഞ്ഞു.

ഇതിനിടെ ധനുഷിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഒരു ട്വിറ്റര്‍ യൂസര്‍ നടി ലക്ഷ്മി രാമകൃഷ്ണനെ ഇതുമായി ചേര്‍ത്ത് പരിഹസിക്കുകയും ചെയ്തു. ഇതെല്ലാം നിങ്ങള്‍ കാണുന്നില്ലേ, ധനുഷിനെയും ഐശ്വര്യയെയും വിളിച്ച് കൊണ്ട് പോയി വീണ്ടും ഒന്നിപ്പിക്കണമെന്നുമായിരുന്നു ഒരു യൂസറുടെ കമന്റ്. ലക്ഷ്മിയുടെ ദമ്പതിമാരെ ഒന്നിപ്പിക്കുന്ന ടിവി പ്രോഗ്രാമിനെ പരിഹസിക്കുക കൂടിയായിരുന്നു ഇയാള്‍ ചെയ്തത്. ഇതിന് ലക്ഷ്മി രാമകൃഷ്ണന് തന്നെ മറുപടിയുമായി എത്തി. മര്യാദയോടെ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിട്ടുണ്ട്. പരസ്പരം മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല. മോശമായി ആരെയും കുറ്റപ്പെടുത്തുന്നില്ല. മറ്റാരുമായും ഇവര്‍ക്ക് പ്രണയമില്ല. അതുകൊണ്ട് അവരെ ദയവായി വെറുതെ വിടൂ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

ഇത് കഴിഞ്ഞിട്ടും ആ യൂസര്‍ വിടാനുള്ള ഭാവമില്ലായിരുന്നു. അവരുടെ തീരുമാനത്തെ മാനിക്കുന്നു. പക്ഷേ എന്തുകൊണ്ട് ഇത് സ്വകാര്യമായി തീരുമാനിച്ചിട്ടില്ല. ഇങ്ങനെ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞിട്ട് എന്ത് കാര്യം. ഇത് ആരാധകരെ തെറ്റായ വഴിയിലേക്ക് നയിക്കും. ഒരിക്കല്‍ വിവാഹ മോചനം എന്നത് അധികമില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ കാരണം വിവാഹമോചനം സര്‍വ സാധാരണമായി മാറിയെന്നും യൂസര്‍ പറയുന്നു. ഇതിനും ലക്ഷ്മി മറുപടി നല്കി. അവിടെയാണ് പ്രശ്നം. അവര്‍ വിവാഹമോചനം പരസ്യമാക്കിയിട്ടില്ലെങ്കില്, തെറ്റായ വാര്‍ത്തകള്‍ വരും. അവരുടെ അനുമതിയില്ലാതെ അത്തരം കാര്യങ്ങള്‍ പ്രചരിക്കും. സാമന്ത മാന്യമായി വിവാഹമോചനം പ്രഖ്യാപിച്ചിട്ട് പോലും അവര്‍ ആക്രമണത്തെ നേരിടേണ്ടി വന്നുവെന്നും ലക്ഷ്മി രാമകൃഷ്ണന് പറഞ്ഞു.

ദ ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന് ധനുഷ് ലണ്ടനിലേക്ക് പോയപ്പോള്‍ നേരത്തൈ ഐശ്വര്യയും മക്കളും ഉണ്ടായിരുന്നു. തന്റെ സ്വന്തം എന്ന അടിക്കുറിപ്പോടെ ധനുഷിനൊപ്പം നില്ക്കുന്ന ചിത്രവും ഐശ്വര്യ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം ഐശ്വര്യ സ്വന്തം പേജില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ്. ഐശ്വര്യ ആര് ധനുഷ് എന്ന ഇന്‍സ്റ്റഗ്രാമിലെ പേരും മാറ്റിയിട്ടില്ല. ധനുഷിന്റെ തുടര്‍ച്ചയായിട്ടുള്ള വര്‍ക്ക് ഷെഡ്യൂളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. സിനിമകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇല്ലാതെ ധനുഷിന് ജീവിക്കാനാവില്ല എന്നതാണ് അവസ്ഥ. ധനുഷ് മറ്റെന്തിനേക്കാളും പ്രാധാന്യം തന്റെ സിനിമകള്‍ക്ക് നല്‍കിയിരുന്നു. കുടുംബ ബന്ധത്തിനേക്കാളും കൂടുതല്‍ സമയം ചെലവഴിച്ചതും സിനിമകള്‍ക്ക് വേണ്ടിയാണെന്നും സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications