കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലെ റോഡുകളില്‍ 'ഒല' യുടെ ബോട്ട് സര്‍വീസുകള്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ശമനമില്ലാതെ പെയ്യുന്ന കനത്ത മഴയിലില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി പ്രമുഖ ടാക്‌സി ഓപ്പറേറ്റര്‍മാരായ 'ഓല' ബോട്ട് സര്‍വീസ് ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്ന തമിഴ്‌നാട് അഗ്നിശമന സേനാ വിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് ചെറു ബോട്ടുകളുമായി ഒല സര്‍വീസ് ആരംഭിച്ചത്.

റോഡുകളിലും ഉള്‍പ്രദേശങ്ങളിലും വെള്ളം നിറഞ്ഞ് കാല്‍നട ദുഷ്‌കരമായ സ്ഥലങ്ങളില്‍ ഒല സര്‍വീസുകള്‍ നടത്തിത്തുടങ്ങി. പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തിയാണ് സര്‍വീസ് എന്ന് ഒല അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തരുടെ സേവനവും ഒല നല്‍കുന്നുണ്ട്. ജനങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളും ഒലയുടെ ബോട്ടിലുണ്ട്. മഴ കഴിയുന്നതുവരെ സേവനം തുടരാനാണ് കമ്പനിയുടെ തീരുമാനം. '

ola-boat

അതിനിടെ ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അവധി നല്‍കിയിട്ടുണ്ട്. മഴയ്ക്ക് ശമനമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കുകയാണ്. പകര്‍ച്ചവ്യാധി ഭയത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും സേവന സജ്ജരായി രംഗത്തെത്തി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

70ല്‍ അധികം ആളുകള്‍ ഇതിനകം തന്നെ മഴക്കെടുതില്‍ മരിച്ചുകഴിഞ്ഞു. കൂടുതല്‍ ആള്‍നാശമില്ലാതിരിക്കാന്‍ താഴ്ന്നയിടങ്ങളില്‍ നിന്നും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജനങ്ങളെ നീക്കിക്കൊണ്ടിരിക്കുകയാണ്. ദുരിത നിവാരണത്തിനായി 500 കോടിരൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി.

English summary
Chennai; Ola launches boat service in flood-affected area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X