കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഢനക്കേസിലെ പ്രതിയെ കോര്‍ട്ട് മാര്‍ഷ്വലിന് വിധേയമാക്കാന്‍ എയര്‍ഫോഴ്സിന് അനുമതി നല്‍കി കോടതി

Google Oneindia Malayalam News

ചെന്നൈ: കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിട്രേഷൻ കോളജിലെ പീഡന കേസില്‍ എയര്‍ഫോഴ്സിന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. പ്രതിയുടെ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു എയര്‍ഫോഴ്സ് കോടതിയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന പൊലീസ് ഈ നീക്കത്തെ എതിര്‍ത്തെങ്കിലും കോടതി എയര്‍ഫോഴ്സിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എയര്‍ഫോഴ്സ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു തമിഴ്നാട് പൊലീസീന്റെ വാദം.

ശബരിമല തീര്‍ഥാടനം: റോഡുകളുടെ വികസനം അത്യാവശ്യമെന്ന് ആന്റോ ആന്റണി എംപിശബരിമല തീര്‍ഥാടനം: റോഡുകളുടെ വികസനം അത്യാവശ്യമെന്ന് ആന്റോ ആന്റണി എംപി

30 അംഗ ലെഫ്റ്റനന്‍റ് റാങ്കിലുള്ള അമൃദേശ് എന്ന ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. കോയമ്പത്തൂരിലെ എയർ ഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിൽ പരിശീലനത്തിന് എത്തിയ അമൃദേശ് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതി. ഈ മാസം പത്താം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആദ്യം എയർഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിലായിരുന്നു പീഡനത്തിന് ഇരയാക്കപ്പെട്ട യുവതി പരാതി ഉന്നയിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കുകയായിരുന്നു.

 court1

കാട്ടൂർ പൊലീസ് കേസ് എടുത്ത ശേഷം അമൃദേശിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലില്‍ അടയ്ക്കരുതെന്ന് എയര്‍ഫോഴ്സ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും പൊലീസ് തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ഫോഴ്സ് കോടതിയെ സമീപിച്ചത്. എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്നായിരുന്നു എയർഫോഴ്സിന്റെ വാദം.

പ്രതിയായ അമൃദേശ് സൈനിക പരിശീലനത്തിലുള്ള വ്യക്തിയാണ്. ഉന്നയിക്കപ്പെട്ട പരാതിയില്‍ തങ്ങള്‍ അന്വേഷണവും കോർട്ട് മാർഷലും നടത്തുമെന്നും എയര്‍ഫോഴ്സ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടികളും എയര്‍ഫോഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതുകൊണ്ടാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. ചോദ്യം ചെയ്യലിനായി പ്രതിയെ തങ്ങൾക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതിക്കാരിയും അവകാശപ്പെട്ടിരുന്നു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

അധികാരികുടെ ഇത്തരത്തിലുള്ള നിലപാട് തനിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ചു. ശാരീരികമായും മാനസികപരമായും ബുദ്ധിമുട്ടേറിയ സമയമായിരുന്നു കഴിഞ്ഞ് പോയത്. തന്റെ ചികിത്സ പിന്‍വലിക്കാന്‍ വരെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധികാരികൾ കുറ്റവാളിക്കെതിരെ നൽകിയ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

English summary
court allowed Air Force to subject the defendant in the torture case to court martial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X