തമിഴ്നാട് കടുപ്പിക്കുന്നു: കൊവിഡ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ കടുത്ത നടപടി; കളക്ടർ
തമിഴ്നാട് കടുപ്പിക്കുന്നു: കൊവിഡ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ കടുത്ത നടപടി; കളക്ടർ
ചെന്നൈ: അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് വ്യാപനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോയമ്പത്തൂർ കളക്ടറാണ് പുതിയ നിർദേശം പുറത്തു വിട്ടത്. നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്നും അല്ലാത്തപക്ഷം മടങ്ങി പോകേണ്ടി വരുമെന്നും കളക്ടർ ഡോ. ജി എസ് സമീരൻ നിർദ്ദേശിച്ചു.
ഇനി മുതൽ തമിഴ്നാട്ടിലേക്ക് എത്താൻ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ മുൻപ് എടുത്ത കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് ഫലം കരുതിയിരിക്കണം. ഇതിന് പുറമേ മറ്റ് മതിയായ രേഖകളും കേരളത്തിൽ നിന്നുള്ളവർ കൈയ്യിൽ കരുതണം. ഇത്തരം രേഖകളോ നിർദ്ദേശങ്ങളോ പാലിക്കാത്തവർക്ക് തിരിച്ച് മടങ്ങി പോകേണ്ടി വരുമെന്നും കളക്ടർ വ്യക്തമാക്കി.

തമിഴ്നാട്ടിൽ കൊവിഡ് , ഒമൈക്രോൺ രോഗ വ്യാപനവും രോഗികളുടെ എണ്ണവും വർധിക്കുകയാണ്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ നിലവിൽ നിരവധി രോഗികൾ ഉണ്ട്. ദിനം പ്രതി രോഗ സാഹചര്യം ഉയരുന്നതിൽ നിയന്ത്രണം അനിവാര്യം എന്ന് കളക്ടർ പറഞ്ഞു.
അതേസമയം , രോഗവ്യാപനത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡോൺ പൂർണ്ണമായും നടപ്പിലാക്കുമെന്നും കർശന പരിശോധന ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. സാഹചര്യം കണക്കിലെടുത്ത് വാളയാർ , ഗോപാലപുരം , വേലംതാവളം , നടുപ്പുണി, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉയർത്തിയിട്ടുണ്ട് എന്നും കളക്ടർ ജി എസ് സമീരൻ വ്യക്തമാക്കി .
അതേസമയം, സംസ്ഥാനത്ത് ഇട റോഡുകൾ വഴി വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്ഥിതി കണക്കിലെടുത്തത് കേരളത്തിൽ നിന്നും പോകുന്ന ആളുകളിൽ 99 ശതമാനവും മതിയായ രേഖകൾ കൈയ്യിൽ കരുതാറുണ്ട് എന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം, നിയന്ത്രണങ്ങളും കടക്കുന്നതോടെ നിർദേശം പാലിക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും ഇവരെ തിരിച്ചയക്കാൻ ആണ് തീരുമാനം. ഇതിനു പുറമേ ക്ഷേത്ര ദർശനത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമായി തമിഴ്നാട്ടിലേക്ക് എത്തുന്നവർക്ക് കൊവിഡ് മാനദണ്ഡം കൃത്യമായും പാലിക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു.












Click it and Unblock the Notifications