നടിയായി 'ജയലളിത'; തിര. കമ്മീഷന്‍ തോറ്റു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും നടിയായി ജനങ്ങള്‍ക്ക് മുന്നില്‍. ലോക്‌സഭ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് പൂര്‍വ്വാശ്രമത്തിലെ വേഷത്തിലെത്തി ജയ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ജയലളിതയും അണ്ണാ ഡി എം കെ സ്ഥാപകന്‍ എം ജി ആറും തകര്‍ത്തഭിനയിച്ച ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് ചെന്നൈയും കോയമ്പത്തൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ജയലളിതയുടെ ഈ സിനിമ വീണ്ടും റിലീസ് ചെയ്യുന്നു എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 14 നാണ് റിലീസ്.
തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് ആരോപണമുണ്ടെങ്കിലും ചിത്രത്തിന്റെ റിലീസ് തടയാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് ചോദിച്ചല്ലെങ്കിലും തലൈവിയുടെ പോസ്റ്ററുകള്‍ തമിഴ് നാട് കീഴടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരത്തില്‍ ഒരുവന്‍
1965 ജൂലൈ അഞ്ചിനാണ് ആയിരത്തില്‍ ഒരുവന്‍ റിലീസായത്. ബി ആര്‍ പന്തലു സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.

എം ജി ആര്‍ - ജയലളിത
എം ജി ആര്‍, ജയലളിത, നാഗേഷ്, എം എന്‍ നമ്പ്യാര്‍, മാധവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ അഭിനയിച്ചത്.

ജയലളിത നല്ല നടിയാണ്
പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കേയാണ് ജയലളിത സിനിമയിലെത്തുന്നത്. ചിന്നഡ ഗൊംബെ എന്ന ആദ്യ സിനിമ റിലീസായത് 1964.

കന്നഡ വഴി തമിഴകത്തേക്ക്
അരങ്ങേറ്റം കന്നഡയിലായിരുന്നെങ്കിലും അധികം താമസിയാതെ ജയ തമിഴകത്തിന്റെ സ്വന്തമായി. 1965 ല്‍ ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിര ആടയിലൂടെയായിരുന്നു ജയയുടെ തമിഴ് അരങ്ങേറ്റം.

ഗ്ലാമര്‍ നായിക
കുട്ടിയുടുപ്പിട്ട് തമിഴ് സിനിമയില്‍ അഭിനയിച്ച ആദ്യ നടി എന്ന റെക്കോര്‍ഡും ജയലളിതയ്ക്കാണ്.

അവാര്‍ഡുകള്‍
തമിഴിലും തെലുങ്കിലും മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചത്.

അണ്ണാ ഡി എം കെ
എം ജി ആര്‍ സ്ഥാപിച്ച അണ്ണാ ഡി എം കെയിലൂടെയാണ് 1982 ല്‍ ജയ രാഷ്ട്രീയത്തിലെത്തുന്നത്.

എം പി
ഇംഗ്ലീഷടക്കം ആറ് ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള മികവോടെ 1984 ല്‍ ജയലളിത പാര്‍ലമെന്റ് അംഗമായി.

മുഖ്യമന്ത്രി
1991 ല്‍ രാജീവ് ഗാന്ധി വധത്തെതുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് ജയലളിത ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയാകുന്നത്. പിന്നീട് മൂന്ന് തവണ കൂടി അവര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തി.

പുരൈട്ചി തലൈവി
ഇച്ഛാശക്തിയും നേതൃഗുണവും ഒത്തിണങ്ങിയ ജയലളിതയെ ആരാധകരും വിമര്‍ശകരും വിളിക്കുന്നത് പുരൈട്ചി തലൈവി എന്നാണ്. അടുപ്പക്കാര്‍ അമ്മയെന്നും വിളിക്കും വിവാദങ്ങളുടെ തോഴി കൂടിയായ ആ തമിഴ്‌നാട് മുഖ്യമന്ത്രിയെ.












Click it and Unblock the Notifications