കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

93ാം പിറന്നാള്‍ നിറവില്‍ കലൈഞ്ജര്‍

  • By Pratheeksha
Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കലൈഞ്ജറെന്ന എം കരുണാനിധി 93ാം പിറന്നാള്‍ നിറവിലാണ്‌.
സംസ്ഥാനവ്യാപകമായി വലിയ ആഘോഷങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രാവിലെ തന്നെ ഡിഎംകെ സ്ഥാപകനായ സി എന്‍ അണ്ണാദുരൈ, റാഷണലിസ്റ്റ് നേതാവ് ഇ വി ആര്‍ പെരിയാര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു . മക്കളായ എം കെ സ്റ്റാലിന്‍, എം കെ അഴഗിരി എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ കരുണാനിധി പിറന്നാള്‍ കേക്ക് മുറിച്ചു.

ജനാധിപത്യത്തിന്റെ കരുത്ത് യുവജനങ്ങളാണെന്നും ജനാധിപത്യത്തിന് വിരുദ്ധമായി ചിന്തിക്കുന്നവരെ തഴയണമെന്നും അദ്ദേഹം പിറന്നാള്‍ സന്ദേശമായി യുവാക്കളോട്ആഹ്വാനം ചെയ്തു. 1924 ജൂണ്‍ മൂന്നിനു ജനിച്ച കരുണാനിധി അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. അണ്ണാദുരൈയുടെ മരണശേഷമാണ് പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തത്. വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ കരുണാനിധിയ്ക്ക് ആശംസകള്‍ നേര്‍ന്നു.

17-1460880098-

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ. മുന്നണി 98 സീറ്റുകള്‍ നേടിയിരുന്നു. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ വീണ്ടും ജയിപ്പിക്കുന്ന പാരമ്പര്യം തമിഴ് ജനതയ്ക്കില്ലായിരുന്നു. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതിവിനു വിപരീതമായി സംഭവിച്ചത് കരുണാനിധിയ്ക്കു പ്രതിപക്ഷ നേതൃസ്ഥാനം തന്നെ നേടിക്കൊടുക്കുകയായിരുന്നു.

English summary
DMK boss M Karunanidhi is 93 today and has a message to share. He has exhorted the youth to make "sacrifices to redeem the four pillars of democracy from rusting".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X