ഭക്തര്‍ തമ്മിലടിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവം ഉണ്ടാകില്ലെന്ന് കോടതി
ചെന്നൈ: ഭക്തര്‍ തമ്മിലടിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ദൈവം ഉണ്ടാകില്ലെന്ന് ചെന്നൈ ഹൈക്കോടതി. അതുകൊണ്ടുതന്നെ സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെങ്കില്‍ അമ്പലം അടച്ചിടുകയാണെന്ന് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. കാഞ്ചീപുരം ജില്ലയില്‍ ഒരു ഗ്രാമത്തില്‍ പൂട്ടിയിട്ടിരിക്കുന്ന ക്ഷേത്രം തുറക്കണമെന്നുകാട്ടി നല്‍കിയ പൊതു താത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
ക്ഷേത്രം പൂട്ടിയിടാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ തീരുമാനം ശരിയാണെന്നും വിഷയത്തില്‍ ഇനി പൊതു താത്പര്യ ഹര്‍ജി അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. കാഞ്ചീപുരം ജില്ലയിലെ ആലത്തൂര്‍ ഗ്രാമവാസിയായ ഇ. സമന്‍ ആണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്.

പ്രദേശത്ത് രണ്ട് ഗംഗൈഅമ്മന്‍ ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇവയില്‍ ഒന്ന് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടാണ് റവന്യൂ അധികൃതര്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയത്. ഒരേ സ്ഥലത്ത് ഒരേ ദൈവത്തിന്റെ രണ്ടു ക്ഷേത്രങ്ങള്‍ ഉള്ളതുതന്നെ ഗ്രാമവാസികള്‍ ഇരു ചേരികളായി തിരിഞ്ഞതിനെ തുടര്‍ന്നാണ്. ക്ഷേത്ര പ്രശ്‌നങ്ങളില്‍ ഇരുവിഭാഗങ്ങളും സംഘര്‍ഷമുണ്ടാവുകയും പതിവായിരുന്നു.
പൂട്ടിയിടപ്പെട്ട ക്ഷേത്രത്തിലെ ഭക്തന്മാര്‍ക്ക് വേണ്ടിയാണ് സമന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് സമന്‍ പറയുന്നു. ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നെങ്കിലും അവയെല്ലാം കോടതി തള്ളിക്കളഞ്ഞു.












Click it and Unblock the Notifications