കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനെട്ട് തിയകാതെ നായികയാകാന്‍ പറ്റില്ല?

Google Oneindia Malayalam News

ചെന്നൈ: മധ്യവയസ്സ് പിന്നിട്ട നായകന്മാരും പ്രായപൂര്‍ത്തിയാകാത്ത നായികമാരും തമ്മിലുളള ജോഡിപൊരുത്തമില്ലായ്മ കണ്ടിട്ടാണോ എന്നറിയില്ല, 18 തികയാത്ത പെണ്‍കുട്ടികളെ നായികയാകുന്നതില്‍ നിന്നും വിലക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. മദ്രാസ് ഹൈക്കോടതിയിലാണ് രസകരമായ ഈ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

നായികയായി മാത്രമല്ല, മറ്റ് മുതിര്‍ന്ന കഥാപാത്രങ്ങളായും പ്രായപൂര്‍ത്തിയാകാത്തവര്‍ വേഷമിടരുത് എന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. 18 തികയുന്നതിന് മുമ്പേ തെറ്റും ശരിയും തിരിച്ചറിയാന്‍ പറ്റില്ലെന്നും കുട്ടികളെ സ്വാധീനിക്കാന്‍ എളുപ്പമാണ് എന്നും ഇവര്‍ വാദിച്ചുനോക്കി. എന്തായാലും കോടതി തള്ളുമെന്ന് ഉറപ്പായതോടെ ഹര്‍ജിക്കാരിയായ എല്‍ മുത്തുസെല്‍വി ഹര്‍ജി പിന്‍വലിച്ചു.

sanusha

അധ്യാപികയും ലോ ഗ്രാജ്വേറ്റും സാമൂഹ്യ പ്രവര്‍ത്തകയും തമിഴ്‌നാട് മക്കള്‍ കക്ഷി സെക്രട്ടറിയുമാണ് ഹര്‍ജിക്കാരിയായ മുത്തുസെല്‍വി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതിര്‍ന്ന നായകന്മാരുടെ ജോഡിയായി അഭിനയിക്കുന്നതും പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുമാണ് ഇവര്‍ ചോദ്യം ചെയ്തത്. പ്രായം തികയാത്ത പെണ്‍കുട്ടികള്‍ക്ക് ഇത് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നായിരുന്നു ഇവരുടെ വാദം.

പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ സിനിമാ രംഗത്തെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റില്ല. ഇക്കാലത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ കൂടി വരികയാണ്. ചെറിയ പ്രായത്തിലെ കുട്ടികളെ നായികയായി കൊണ്ടുവരുമ്പോള്‍ ശാരീരിക പീഡനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിരുതെന്നും ഹര്‍ജിക്കാരി പറഞ്ഞു.

English summary
PIL filed in the Madras high court has said minors can’t be film heroines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X