• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടനാട് എസ്റ്റേറ്റിലെ രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ സ്റ്റാലിന്‍: ഒടുവില്‍ എടപ്പാടി ജയിലിലാകുമോ

Google Oneindia Malayalam News

ചെന്നൈ: കോടനാട് എസ്റ്റേറ്റിലെ കൊലപാത-കവര്‍ച്ചാ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാവുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുടെ എസ്റ്റേറ്റില്‍ നടന്ന കൊലപാതക കേസ് പുനരന്വേഷിക്കാനുള്ള നീക്കത്തിനെതിരായി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് കേസ് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാണ്.

അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെയായിരുന്നു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് . കോസില്‍ ഒരു വട്ടം കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിർമൽ കുമാർ വിധിയിൽ വ്യക്തമാക്കുകയായിരുന്നു.

ബിജെപിയെ നെടുകെ പിളര്‍ത്താന്‍ മമത; 24 എംഎല്‍എമാര്‍ തൃണമൂലിലേക്ക്, പ്രഖ്യാപനം ഉടനെന്ന് മുകുള്‍ റോയിബിജെപിയെ നെടുകെ പിളര്‍ത്താന്‍ മമത; 24 എംഎല്‍എമാര്‍ തൃണമൂലിലേക്ക്, പ്രഖ്യാപനം ഉടനെന്ന് മുകുള്‍ റോയി

കോടനാട്

2017 ലാണ് കേസ് ആസ്പദമായ സംഭവം നടക്കുന്നത്. പ്രസിദ്ധമായ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചാ സംഘം ജീവനക്കാരനെ കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു. റാം ബഹദൂര്‍ എന്ന കാവര്‍ക്കാരനായിരുന്നു കൊല്ലപ്പെട്ടത്. പിന്നീട് കേരളത്തില്‍ നടന്ന ഒരു വാഹനപകടത്തില്‍ കേസിലെ കേസിലെ ഒന്നാംപ്രതി കനഗരാജും രണ്ടാംപ്രതി കെ.വി. സയന്റെ ഭാര്യയും മകളും വാഹനാപകടത്തില്‍ ദുരൂഹമായി മരിക്കുന്നു.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

കോടനാട് എസ്റ്റേറ്റ്

തൊട്ടുപിന്നാലെ സിസിടിവി ഓപ്പറേറ്ററായ ഓപ്പറേറ്ററായ ദിനേശ് കുമാറിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുന്നു. ഇതോടെ ദുരൂഹത വര്‍ധിച്ചു. മോഷണത്തോടെ എസ്റ്റേറ്റില്‍ നിന്നും വിലപ്പെട്ട പല രേഖകളും കാണാതായെന്നാണ് പറയുന്നത്. ജയയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചവയാണ് ഇതെന്ന് കരുതപ്പെടുന്നു.

എംക സ്റ്റാലിന്‍

അണ്ണാ ഡിഎംകെ ഭരണം മാറി തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയതോടെ മുഖ്യമന്ത്രി എംക സ്റ്റാലിന്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സയനെ നീലഗിരി എസ്പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ പേരുണ്ടെന്ന വിവരങ്ങല്‍ പുറത്ത് വന്നതോടെ അത് തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരിക്കുകയാണ്

എടപ്പാടി പളനി സ്വാമി

ഇതോടെ പ്രതിരോധവുമായി എടപ്പാടി പളനി സ്വാമിയും അദ്ദേഹത്തിന്റെ അനുയായികളും രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിയുടെ രഹസ്യമൊഴിയിൽ പ്രതിപക്ഷ നേതാക്കളുടെ പേര് ചേർത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. എന്നാല്‍ കവര്‍ച്ച നടക്കുന്ന അന്ന് രാത്രി ബംഗ്ലാവില്‍ വൈദ്യുതി തടസ്സപ്പെട്ടതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് പ്രധാന ആരോപണം.

പൊലീസ്

കോടനാട് എസ്റ്റേറ്റിലേക്ക് സബ്സ്റ്റേഷനില്‍ നിന്നും നേരിട്ടാണ് വൈദ്യുതി കണക്ഷന്‍ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വൈദ്യുതി തടസ്സപ്പെടാന്‍ സ്വാഭാവികമായ യാതൊരു കാരണവും ഉണ്ടാകില്ലെന്നാണ് പോലീസ് കരുതുന്നത്. സംഭവം നടന്നസമയത്ത് വൈദ്യുതിവകുപ്പ് ഓഫീസില്‍ ഉണ്ടായിരുന്നവരെ ചോദ്യംചെയ്യാനും നീക്കം നടത്തുന്നതായി പോലീസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വികെ ശശികല, എടപ്പാടി പളനിസ്വാമി

വികെ ശശികല, എടപ്പാടി പളനിസ്വാമി എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. കോടനാട് കവർച്ചയുടെ കൂടുതൽ അന്വേഷണം നടത്താൻ രൂപീകരിച്ച അഞ്ച് ടീമുകള്‍ കേസുമായി ബന്ധപ്പെട്ട ഒരോ രേഖകളും വീണ്ടും വിശദമായി പരിശോധിക്കുന്നുണ്ട്. ബാക്കിയുള്ള രണ്ട് ടീമുകൾ കോടനാട് എസ്റ്റേറ്റിലെ പ്രധാന കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ സാക്ഷികളെയും മറ്റ് സംശയാസ്പദമായ ആളുകളുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച

തിങ്കളാഴ്ച തൃശൂര്‍ സ്വദേശിയായ ഷാജിയെ ഊട്ടിയിലെ പഴയ എസ്പി ഓഫീസിൽ വച്ച് പോലീസ് ഏകദേശം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.15 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം 3.30 വരെ നീണ്ടു. പ്രതിയായ ജിതിന്‍ ജോയിയുടെ അമ്മാവനാണ് ഷാജി. പൊലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ ഷാജിയെ സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. പുനരന്വേഷണത്തിന്‍റെ ഭാഗമായി അഡീഷണൽ പോലീസ് സൂപ്രണ്ട് കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഷാജിയെ ഊട്ടിയിലേക്ക് വിളിപ്പിച്ചത്.

രാഷ്ട്രീയം

കനകരാജിന്റെ സഹോദരൻ ധനബാൽ, കോടനാട് എസ്റ്റേറ്റ് മാനേജർ നടരാജൻ (പിഡബ്ല്യു 5) എന്നിവരേയും തുടന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ, സാക്ഷികളുടെ പട്ടികയിൽ നടരാജന്റെ പേരും ഉള്‍പ്പെട്ടിരുന്നു, അതിനാൽ അദ്ദേഹത്തെ അന്ന് പ്രോസിക്യൂട്ട് ചെയ്തില്ല. കനഗരാജിന്റെ ഭാര്യയെയും അളിയനെയും കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂരിൽ വച്ചായിരുന്നു പോലീസ് ചോദ്യം ചെയ്തത്. കേസ് അന്വേഷണം ഇത്തരത്തില്‍ പുരോഗമിക്കുമ്പോള്‍ മറുവശത്ത് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും തമിഴ്നാട്ടില്‍ നിന്നും അരങ്ങ് തകര്‍ക്കുകയാണ്.

 സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുകേഷിനെതിരെ പ്രവര്‍ത്തിച്ചു; കുണ്ടറ തോല്‍വി കനത്ത ആഘാതം: റിപ്പോര്‍ട്ട് സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുകേഷിനെതിരെ പ്രവര്‍ത്തിച്ചു; കുണ്ടറ തോല്‍വി കനത്ത ആഘാതം: റിപ്പോര്‍ട്ട്

cmsvideo
    Petrol Price Cut By ₹ 3 In Tamil Nadu | Oneindia Malayalam
    English summary
    mk Stalin to unravel secrets in Kodanad estate: Re-investigation intensifies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X