കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ട് രജനീകാന്ത്, രാഷ്ട്രീയ പ്രവേശനമില്ല, ഫാന്‍സ് അസോസിയേഷന്‍ മാത്രം

Google Oneindia Malayalam News

ചെന്നൈ: വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള ശ്രമത്തിന് പൂട്ടിട്ട് രജനീകാന്ത്. രജനി മക്കള്‍ മണ്ഡ്രത്തെ രജനി പിരിച്ചുവിട്ടു. നേരത്തെ ആരോഗ്യം മോശമാണെന്ന് കാണിച്ച് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രജനി മക്കള്‍ മണ്ഡ്രവുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരുന്നു. സൂപ്പര്‍ സ്റ്റാര്‍. ഇന്ന് തന്നെ അവരുമായി ചര്‍ച്ച നടത്തി രാഷ്ട്രീയ ഭാവി തീരുമാനിക്കുമെന്നായിരുന്നു രജനീകാന്ത് പറഞ്ഞു. ഇതോടെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന കാര്യം ഈ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

1

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ഇപ്പോഴുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യുമെന്നും രജനി പറഞ്ഞിരുന്നു. നേരത്തെ കൊവിഡ് കാരണം ഭാരവാഹികളെ കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പിന്നാലെ തിരഞ്ഞെടുപ്പ് വന്നു. എനിക്ക് സിനിമയുടെ ഷൂട്ടിംഗും പിന്നാലെ വന്ന മെഡിക്കല്‍ ചെക്കപ്പുകളും കാരണം മണ്ഡ്രം ഭാരവാഹികളെ തനിക്ക് കാണാന്‍ സാധിച്ചിരുന്നില്ലെന്ന് രജനി പറഞ്ഞിരുന്നു. അതേസമയം പിരിച്ചുവിട്ട രജനി മണ്ഡലം ഇനി അദ്ദേഹത്തിന്റെ ആരാധക സംഘടനയായി തുടരും. രാഷ്ട്രീയം ഉണ്ടാവില്ലെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Rajinikanth's look-alike attempts to pull stunt but badly fails; Watch video

നിരവധി പേര്‍ രജനിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രജനി. തന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെന്നും രജനി വെളിപ്പെടുത്തിയിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പ്രഖ്യാപനത്തോടെ അതെല്ലാം മാറി. ഭാരവാഹികളില്‍ പലരും ബിജെപിയ.ില്‍ അടക്കം ചേര്‍ന്നിരുന്നു.

അതേസമയം സിനിമയില്‍ അദ്ദേഹം കൂടുതല്‍ സജീവമാകുമെന്നാണ് സൂചന. തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റുമെന്നായിരുന്നു രജനിയുടെ വരവിന്റെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. ബിജെപിയിലെ പല നേതാക്കളും അദ്ദേഹത്തെ പരസ്യമായി സ്വാഗതം ചെയ്തിരുന്നു. ശിവയുടെ അണ്ണാത്തെ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനിടെയാണ് അദ്ദേഹത്തെ സുഖമില്ലാതെ ആശുപത്രിയിലേക്ക് മാറ്റിയത്. അനാരോഗ്യം കാരണമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. സിനിമകള്‍ പലതും അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം വൈകുന്നുണ്ട്.

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

English summary
rajinikanth dissolves rajini makkal mandram,the organisation wil continue as fans association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X