• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആടിനെ പൊതുമധ്യത്തില്‍ അറുത്ത് പോസ്റ്ററില്‍ രക്താഭിഷേകം, പുലിവാല് പിടിച്ച് രജനീകാന്ത് ആരാധകര്‍

Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ ആരാധകര്‍ കണ്ണും മൂക്കുമില്ലാത്തവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഭ്രാന്തമായ ആരാധന കാരണം അവരിപ്പോള്‍ കുരുക്കിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. നിമിഷ നേരം കൊണ്ട് ഇത് സോഷ്യല്‍ മീഡിയയിലാകെ വൈറലാവുകയും ചെയ്തു. തമിഴ് സിനിമാ ലോകത്തെ എല്ലാ പ്രമുഖരും ഈ പോസ്റ്ററിനെ പ്രശംസാരിച്ചിരുന്നു. എന്നാല്‍ ആഘോഷം ആരാധകര്‍ക്കിടയില്‍ അതിരുകടക്കുകയും ചെയ്തു. വിവിധ ജില്ലകളിലെ ഫാന്‍സ് ക്ലബുകളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങള്‍ നടത്തിയത്. ഇതില്‍ മൃഗബലി വരെ നടന്നിരിക്കുകയാണ്.

ഉപജീവന മാര്‍ഗമാണ്, അധിക്ഷേപിക്കരുത്, സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നടിയുടെ മറുപടിഉപജീവന മാര്‍ഗമാണ്, അധിക്ഷേപിക്കരുത്, സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നടിയുടെ മറുപടി

ട്രിച്ചിയിലെ ആരാധക സംഘമാണ് പുലിവാല് പിടിച്ചിരിക്കുന്നത്. ഇവര്‍ ആടിനെ പൊതുമധ്യത്തില്‍ വെച്ച് അറക്കുകയും, രക്തം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒഴിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഈ വിഷയത്തില്‍ ഞെട്ടലിലാണ്. ആരാധക സംഘത്തിനെതിരെ പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. ഒരു വര്‍ഷത്തിലധികം കഴിഞ്ഞാണ് ഒരു രജനീകാന്ത് ചിത്രം തിയേറ്ററിലെത്തുന്നത്. എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വന്ന ദര്‍ബാറാണ് അവസാനമായി തിയേറ്ററിലെത്തിയ രജനീകാന്ത് ചിത്രം. ആ ചിത്രം വേണ്ട വിജയം നേടിയിരുന്നില്ല.

ദര്‍ബാറിന് ശേഷം രജനീകാന്ത് അസുഖമൊക്കെയായി ചികിത്സയിലായിരുന്നു. ഇതിനിടെ രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വെക്കുകയും ചെയ്തു. ഇതെല്ലാം ആരാധകരെ നിരാശരാക്കുന്നതായിരുന്നു. രജനി മക്കള്‍ മണ്ഡ്രം അദ്ദേഹം പിരിച്ചുവിടുകയും ചെയ്തു. സിനിമയില്‍ സജീവമാകുമെന്ന് രജനി അറിയിച്ചിരുന്നു. ഇതിനിടെയാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ രജനി ചിത്രം അണ്ണാത്തെയുടെ പോസ്റ്റര്‍ പുറത്തുവന്നത്. നീണ്ട കാത്തിരിപ്പ് അതിരുകവിഞ്ഞുള്ള ആഘോഷത്തിലേക്കാണ് നയിച്ചത്. നേരത്തെ അജിത് ചിത്രം വിശ്വാസം ചെയ്ത സംവിധായകന്‍ ശിവയാണ് രജനി പടം ഒരുക്കുന്നത്. വിശ്വാസത്തോട് ഏറ്റുമുട്ടി നേരത്തെ രജനീകാന്തിന്റെ പേട്ട എന്ന ചിത്രം തമിഴ്‌നാട്ടില്‍ പിന്നില്‍ പോയിരുന്നു.

സംഭവത്തെ തുടര്‍ന്ന് പേട്ട പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ആടിനെ പരസ്യമായി അറുത്ത നടപടിയെ അവര്‍ അപലപിച്ചു. രജനി ആരാധകര്‍ ഇത് ആദ്യമായിട്ടല്ല മൃഗബലി നടത്തുന്നത്. ഇതിന്റെ മുമ്പും മൃഗബലി നടത്തിയിരുന്നു. യെന്തിരന്‍ 2.0 എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു ഇതിന് ആടിനെ ബലി കൊടുത്തത്. ഇത്തരമൊരു നടപടിയില്‍ രജനീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്റെ റിലീസിന്റെ സമയത്തും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നവരുണ്ട്. ചിത്രത്തിന് ഗ്രാന്‍ഡ് റിലീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍.

വിമര്‍ശനം കാര്യമാക്കുന്നേയില്ല എന്ന നിലപാടിലാണ് ആരാധകര്‍. നവംബര്‍ നാലിന് ദീപാവലി ദിനത്തിലാണ് സ്‌പെഷ്യല്‍ ആയി ലോകത്തെല്ലായിടത്തുമുള്ള പ്രേക്ഷകരിലേക്ക് ചിത്രമെത്തുന്നത്. രജനീകാന്ത് അണ്ണാത്തെയില്‍ ഗ്രാമത്തലവന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. അത്തരമൊരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യം വന്നത്. പിന്നീട് ബൈക്കിലുള്ള ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. ഖുഷ്ബു, മീന, നയന്‍താര, എന്നീ രജനിയുടെ മുന്‍ നായികമാരും ചിത്രത്തിലുണ്ട്. സംവിധായകന്‍ ശിവയുമായി ആദ്യമായിട്ടാണ് രജനീകാന്ത് കൈകോര്‍ക്കുന്നത്. ഇതിന് പുറമേ ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ള ചിത്രങ്ങള്‍ ചെയ്ത് രജനി വന്‍ വിജയം നേടിയിട്ടുണ്ട്. ഇതും അതേ മോഡലിലാവുമെന്നാണ് പ്രതീക്ഷ.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

നേരത്തെ കന്നഡ താരം കിച്ച സുദീപിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എരുമയെ അറുത്തിരുന്നു. ഇതില്‍ കടുത്ത വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതേസമയം രജനീകാന്ത് ആരാധകര്‍ സംയമനം പാലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെടുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ്. ഇനിയെങ്കിലും സംയമനം പാലിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ റിലീസ് ദിവസത്തില്‍ ഇതേ പോലുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇല്ലാതിരിക്കാന്‍ രജനീകാന്ത് തന്നെ ഇടപെടണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയുണ്ട്.

cmsvideo
  Rajinikanth is back with his Thalaivar swag For Annaththe | Oneindia Malayalam
  English summary
  rajinikanth new film annaatthe poster release and fans celebration now fall in controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X