കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യത്തിന് ഉത്തരം നൂറ് കണക്കിന് വരുന്ന അണികളിലൂടെ; ശ്രദ്ധേയമായി കനിമൊഴിയുടെ മലയാളം അഭിമുഖം

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെയും അണ്ണാ ഡിഎംകെയും നയിക്കുന്ന മുന്നണികള്‍ തമ്മിലുള്ള അതി ശക്തമായ പോരാട്ടത്തിനാണ് തമിഴ്നാട് ഇത്തവണയും സാക്ഷ്യം വഹിക്കുന്നത്. ഭരണ മാറ്റമെന്ന് സ്റ്റാലിന്‍ ഉറപ്പിക്കുമ്പോള്‍ ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യം എടപ്പാടിയും മുന്നോട്ട് വെക്കുന്നു. വാശിയും വീറുമേറിയ ഈ പോരാട്ടത്തിനിടയിലാണ് ഒരു മലയാളം ചാനലിന് ഡിഎംകെ നേതാവ് കനിമൊഴി നല്‍കിയ അഭിമുഖം തമിഴ്നാട്ടിലും കേരളത്തിലും ചര്‍ച്ചായാവുന്നത്.

നൂറ് കണക്കിന് അണികള്‍ക്കിടയില്‍ നിന്ന് മലായാളി മാധ്യമപ്രവര്‍ത്തകന്‍റെ തമിഴിലെ ചോദ്യവും കനിമൊഴി ജനങ്ങളേയും കൂടി ഉള്‍പ്പെടുത്തി നല്‍കിയ മറുപടിയും കൊണ്ട് അഭിമുഖം ശ്രദ്ധിക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ നല്‍കിയതിലെ കനിമൊഴിയുടെ വിശദീകരണം കേരളത്തില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന കീഴ് വേലൂര്‍ മണ്ഡലത്തിലെ തേവില്‍ കനിമൊഴിയുടെ പ്രചരണ വാഹനത്തില്‍ വെച്ചായിരുന്നു അഭിമുഖം. മാതൃഭൂമി ന്യൂസിന് വേണ്ടി ചെന്നൈ റിപ്പോര്‍ട്ടര്‍ അനൂപ് ദാസായാരുന്നു കനിമൊഴിയുമായി സംസാരിച്ചത്.

kani

അഭിമുഖത്തിനിടയില്‍ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് എത്ര സീറ്റ് കിട്ടുമെന്ന ഒരു ചോദ്യവും ഉണ്ടായിരുന്നു. അപ്പോള്‍ സ്വയം ഉത്തരം പറയാന്‍ തയ്യാറാവാതെ കനിമൊഴി ആ ചോദ്യം ചുറ്റും കൂടിയിരുന്ന അണികളോട് ആവര്‍ത്തിച്ചു. 'മലയാളത്തില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വന്ന് നമുക്ക് എത്ര സീറ്റ് കിട്ടുമെന്ന് ചോദിക്കുന്നു. എന്താണ് നിങ്ങളുടെ മറുപടി'.
'കണ്ടിപ്പാ 234 ഉം കെടക്കും' അതായിരുന്നു ആരവത്തോടെയുള്ള അണികളുടെ മറുപടി. ജനം പറയുന്നു 234 ല്‍ 234 ഉം കിട്ടുമെന്ന്. അത് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്ന് കനിമൊഴിയും പറഞ്ഞു. ഒടുവില്‍ ചുറ്റും കൂടിയ അണികള്‍ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദം കൂടി ചെയ്താണ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ തേവില്‍ നിന്നും മടങ്ങിയത്.

പിന്നീട് ഈ ദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പടേയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ ഡിഎംകെ അണികള്‍ ഉള്‍പ്പടേയുള്ളവര്‍ പ്രചരിപ്പിക്കുകയായിരുന്നു. നേരത്തെ തന്നെ അനുമതി തേടിയിരുന്നതിനാല്‍ അഭിമുഖത്തിനായി കനിമൊഴി പ്രചരണ വാഹനത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അനൂപ് ദാസ് വണ്‍ ഇന്ത്യയോട് പറഞ്ഞു.

ddf

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

അതേസമയം, കോണ്‍ഗ്രസിന് എന്തുകൊണ്ട് ഇത്തവണ കുറച്ച് സീറ്റുകള്‍ നല്‍കിയെന്ന ചോദ്യത്തിന് കനിമൊഴി നല്‍കിയ ഉത്തരം അഭിമുഖം കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് മുന്നണിയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയതെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. സമീപകാലത്ത് പുതുച്ചേരിയിലുണ്ടായ അനുഭവം ഉള്‍പ്പടെ സൂചിപ്പിച്ചായിരുന്നു ഡിഎംകെ നേതാവിന്‍റെ വാക്കുകള്‍. 'കോണ്‍ഗ്രസ് തോറ്റാലും ബിജെപി, ജയിച്ചാലും ബിജെപി' എന്ന് പ്രചാരണം ശക്തമാക്കുന്ന സിപിഎം സൈബര്‍ അണികള്‍ക്ക് വീണ് കിട്ടിയ ഒരു ആയുധമായി കനിമൊഴിയുടെ ഈ വാക്കുകള്‍.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
tamil nadu assembly election 2021: DMK leader kanimozhi's malayalam interview is getting noteworthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X