കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് പിടിക്കാന്‍ അമിത് ഷാ എത്തുന്നു; രജനീകാന്തുമായി കൂടികാഴ്ചയ്ക്ക് സമയം തേടി ബിജെപി

Google Oneindia Malayalam News

ചെന്നൈ: അടുത്ത വര്‍ഷം കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കേരളത്തിലെതന്ന പോലെ തമിഴ്നാട്ടിലും വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചെങ്കിലും ഇരു സംസ്ഥാനത്തും ഒരു സീറ്റില്‍ പോലും വിജിയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഇതോടെ നിമയസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധയാണ് ബിജെപി ഈ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. തമിഴ്നാടിനായി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് രംഗത്തിറിങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതല അമിത് ഷാ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം ദീര്‍ഘ നാളായി തമിഴ്നാട് രാഷ്ട്രീയത്തില്‍ ശക്തമാണ്. ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പക‍ര്‍ന്നുകൊണ്ടാണ് 21 ന് അമിതഷാ തമിഴ്നാട്ടിലെത്തുന്നത്. വിവിധ തലത്തിലെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

അമിത് ഷാ വരുന്നു

അമിത് ഷാ വരുന്നു


പാര്‍ട്ടി കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ എന്നിവരുമായി അമിത് ഷാ വെവ്വേറെ ചർച്ചകള്‍ നടത്തും. സര്‍ക്കാറിന്‍റെ വിവിധ പരിപാടികളിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. എഐഎഡിഎംകെയുമായുള്ള സഖ്യം തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായക ചര്‍ച്ചകളും അമിത് ഷായുടെ നേതൃത്വത്തിലുണ്ടാവും.

പുനഃസംഘടനയിൽ

പുനഃസംഘടനയിൽ

കേന്ദ്ര അഭ്യന്തര മന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും കേന്ദ്ര നേതൃത്വം ആവശ്യമായ ശ്രദ്ധ തമിഴ്നാട്ടില്‍ ചെലുത്തുന്നില്ലെന്ന പരാതി ബിജെപി സംസ്ഥാന നേതാക്കള്‍ക്കുണ്ടായിരുന്നു. കേന്ദ്ര പുനഃസംഘടനയിൽ സംസ്ഥാന നേതാക്കളെ പൂർണമായി തഴഞ്ഞതിലും അതൃപ്തിയുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്ക്

അധ്യക്ഷ സ്ഥാനത്തേക്ക്

അധ്യക്ഷ സ്ഥാനത്തേക്ക് പുതുതായി വന്ന എൽ മുരുകന്റെ നേതൃത്വത്തിൽ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കും, എന്നാല്‍ ദേശീയ നേതൃത്വത്തില്‍ ശക്തമായ പിന്തുണ വേണമെന്നുമാണ് സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് എത്തുന്ന അമിത് ഷായ്ക്ക് മുന്നില്‍ ഈ ആവശ്യം നേതാക്കള്‍ വീണ്ടും ഉന്നയിക്കും.

സഖ്യം സംബന്ധിച്ച്

സഖ്യം സംബന്ധിച്ച്

അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ പ്രചാരണം പൂർണമായി നയിക്കുന്നതു അമിത് ഷായാണ്. ഇതേ മാതൃകയില്‍ തമിഴ്നാട്ടിലും അമിത് ഷ പ്രാചാരണ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം. സഖ്യം സംബന്ധിച്ച കാര്യങ്ങളിലും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് നേതാക്കള്‍ വ്യക്തമാവുന്നത്.

അണ്ണാ ഡിഎംകെ

അണ്ണാ ഡിഎംകെ

അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തില്‍ ഇരുപക്ഷത്തും അഭിപ്രായ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളും ബിജെപി തേടുന്നുണ്ട്. അണ്ണാ ഡിഎംകെ, ഡിഎംകെ തുടങ്ങിയ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായാണ് സൂപ്പര്‍ താരം രജനീ കാന്തുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്.

രജനീകാന്ത്

രജനീകാന്ത്

രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാര്‍ട്ടി നേതൃത്വം സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമിത് ഷാ ചെന്നൈയിൽ എത്താനിരിക്കെയാണ് ഈ നീക്കമെന്നുള്ളതാണ് ശ്രദ്ധേയം. അമിത് ഷായുടെ തമിഴ്നാട്ടിലേക്കുള്ള വരവ് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനും അഭിപ്രായപ്പെട്ടത്. അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികളെ ഇതിനകം ഭയപ്പെടുത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results
എന്തിന് ഭയപ്പെടണം

എന്തിന് ഭയപ്പെടണം


അതേസമയം അമിത് ഷായെ പ്രതിപക്ഷം എന്തിന് ഭയപ്പെടണമെന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി ചോദിച്ചത്. ജനാധിപത്യത്തില്‍ ഒരാള്‍ മറ്റൊരാളെ ഭയക്കേണ്ട കാര്യമില്ല. തമിഴ്നാട്ടില്‍ ആരും അമിത് ഷായെ ഭയപ്പെടുന്നില്ല. ഭാവനയുടെ ലോകത്താണ് മുരുകന്‍ ജീവിക്കുന്നതെന്നും അളഗിരി പറഞ്ഞു.

English summary
Tamil Nadu BJP seeks time to meet actor Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X