Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെ ആരോപണം

മയ്യില്‍:ദളിത് യുവതിയായ ചിത്രലേഖയുടെ ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ വളപട്ടണം പൊലിസ് കേസെടുത്തു അന്വേഷണം ആ രംഭിച്ചു. വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളിയില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.

വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്. തന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതിനു പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണന്ന് ചിത്രലേഖ അരോപിച്ചു. നേരത്തെ പയ്യന്നൂര്‍ എരമംഗലത്ത് വെച്ച് വച്ച് ചിത്രലേഖയുടെ ഓട്ടോയ്ക്ക് നേരെ അക്രമം നടന്നിരുന്നു. എരമംഗലം ഓട്ടൊസ്റ്റാന്‍ഡില്‍ ഓട്ടൊ വെച്ച് ഓടിക്കുന്നതിന് സി ഐ ടി യു പ്രവര്‍ത്തകര്‍ ഉപരോധം ഏര്‍പ്പെടുത്തിയത് വിവാദം ആയിരുന്നു.ഇതിനെ തുടര്‍ന്നാണ് ചിത്രലേഖ കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയത്.

 ch1

വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത്ഇവര്‍ക്ക് വീടുവെക്കാന്‍ അഞ്ചു സെന്റര ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയില്‍ നില്‍ക്കെ, ചിത്രലേഖയ്ക്ക് അനുവദിച്ച സഹായം പിണറായി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ചില സംഘടനകളുടെ സഹായത്തോടെയാണ് ചിത്രലേഖ വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്.

കാട്ടാമ്പളളിയില്‍ ഏറെക്കാലമായി ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചിരിക്കുകയാണ് ചിത്രലേഖ. ഉപജീവനമാര്‍ഗമായ ഏക ഓട്ടോറിക്ഷയാണ് ഓണക്കാലത്ത് നഷ്ടമായതെന്ന് ചിത്രലേഖ പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്ന ആരോപണമുയരുമ്പോഴും സി.പി. എം പ്രാദേശിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയ്ക്കു നേരിടേണ്ടി വന്ന തൊഴില്‍ പീഡനം ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+