പ്രളയബാധിതര്‍ക്ക് ആശ്വാസമായി ഒഡീഷ സംഘവും; 25 അംഗ സംഘം വീട് റിപ്പയറിംഗ് തുടങ്ങി
കൊച്ചി: വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐടിഐകളും ഹരിതകേരളം മിഷനും ചേര്‍ന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നൈപുണ്യകര്‍മസേനകള്‍ വഴി നടപ്പാക്കുന്ന റിപ്പയറിംഗ് വര്‍ക്കുകള്‍ക്കായി ഒഡീഷ സംഘവും. ഒഡീഷയില്‍ നിന്നുള്ള 25 പേരുടെ സംഘമാണ് പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ച് വാസയോഗ്യമാക്കാന്‍ ജില്ലയിലെത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല
പ്രളയം ഏറ്റവും കൂടുതല്‍ കെടുതികളുണ്ടാക്കിയ ജില്ലയിലെ പ്രദേശങ്ങളിലൊന്നായ വടക്കേക്കര പഞ്ചായത്തിലെ നിരവധി വീടുകളിലാണ് സംഘം വെള്ളിയാഴ്ച അറ്റകുറ്റപ്പണികള്‍ നടത്തിയത്. മറ്റു പഞ്ചായത്തുകളിലും വരുംദിനങ്ങളില്‍ ഒഡീഷ സംഘത്തിന്റെ സേവനം ലഭ്യമാകും.
പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, മരപ്പണി, വെല്‍ഡിങ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ചവരാണ് സംഘത്തിലെ അംഗങ്ങള്‍. പല വീടുകളിലും എല്ലാ വിഭാഗം ജോലികളും ആവശ്യമായി വന്നിരിക്കുന്ന സ്ഥിതിയാണ് പ്രളയജലം ഒഴിഞ്ഞതോടെ വന്നുചേര്‍ന്നിരിക്കുന്നത്. ഇത്തരം ദുരന്തങ്ങള്‍ക്കിരയായ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ വിദഗ്ധരാണ് കേരളത്തിലെത്തിയ സംഘം. ഒഡീഷയിലെ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ പ്രത്യേകസംഘത്തെ ജില്ലയിലേക്ക് അയച്ചത്. സെപ്റ്റംബര്‍ 10 വരെ ഇവരുടെ സേവനം ജില്ലയില്‍ ലഭ്യമാകും.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ഐടിഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 250 ഓളം പേര്‍ കളമശ്ശേരി ഐടിഐ കേന്ദ്രീകരിച്ച് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേയാണ് ഒഡീഷ സംഘവുമെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ ഒഡീഷ സംഘത്തെ നൈപുണ്യ കര്‍മ്മസേനയുടെ നോഡല്‍ ഓഫീസര്‍ പി.കെ. രഘുനാഥന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കൂടുതൽ എറണാകുളം വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.