എറണാകുളത്ത് കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3784 കിടക്കകള്‍
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3784 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5958 കിടക്കകളില്‍ 2174 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2887 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 954 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 70 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1933 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 3 പേര് ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 946 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 442 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ 504 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 14 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളില്‍ 727 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 289 പേര് ചികിത്സയിലാണ്. ജില്ലയില്‍ 438 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്. കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 486 പേര് ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 858 കിടക്കകളും ലഭ്യമാണ്.
Recommended Video
അതേസമയം വ്യാപക കോവിഡ് പരിശോധനയ്ക്കൊപ്പം രോഗസാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ജില്ലയില്‍ ശക്തമാക്കും. പുതുതായി രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.
ഈ മാസം 28-ാം തീയതി മുതല്‍ ജില്ലയിലെ വിവിധ വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കും. ജില്ലയില്‍ ഇതുവരെ 15.30 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയതായി ജില്ലാ വാക്സിനേഷന് ഓഫീസര്‍ അറിയിച്ചു. കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക വാക്സിനേഷന് പദ്ധതി കൊച്ചി നഗരസഭയില്‍ ആരംഭിച്ചു. പദ്ധതി വിജയകരമാണെന്നും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും സമാന രീതിയില്‍ പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും വാക്സിനേഷന് ഓഫീസര്‍ അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications