എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹർത്താൽ അവഗണിച്ച് കൊച്ചിയിലെ വ്യാപാരികൾ; ബ്രോഡ്‌വേയിൽ 50 ശതമാനം കച്ചവട സ്ഥാപനങ്ങളും തുറന്നു, ഇതൊരു തുടക്കം മാത്രമെന്നു വ്യാപാരികൾ

  • By Desk
Google Oneindia Malayalam News

കൊച്ചി: കച്ചവടത്തിന് വഴിമുടക്കുന്ന ഹർത്താലുകൾക്കെതിരേ കൊച്ചിയിലെ വ്യാപാരി സമൂഹം. വ്യാപാര സിരാകേന്ദ്രമായ എറണാകുളം ബ്രോഡ്‌വേയിൽ 50 ശതമാനം കച്ചവട സ്ഥാപനങ്ങൾ ഹർത്താൽ അവഗണിച്ചു തുറന്നു പ്രവർത്തിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയിൽ ഹർത്താലുകളെ തള്ളി മുഴുവൻ കടകളും തുറന്നുപ്രവർത്തിക്കുമെന്നും വ്യാപാരികൾ.

ഹര്‍ത്താല്‍ ആക്രമണം; പോലീസിനെതിരെ ആരോപണവുമായി മുസ്ലീം ലീഗ്, അക്രമം നടക്കുമ്പോൾ നോക്കിനിന്നു, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം!!

ബ്രോഡ്‌വേയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ മേത്തർബസാർ, ജ്യൂ സ്ട്രീറ്റ്, മാർക്കറ്റ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കടകൾ തുറന്നു. മറൈൻ ഡ്രൈവ് ജിസിഡിഎ കോംപ്ലക്സിലെയും മൊബൈൽ കടകൾ കേന്ദ്രീകരിച്ചിരിക്കുന്ന പെന്‍റാ മേനകയിലും ഏതാനും കടകൾ തുറന്നു പ്രവർത്തിച്ചു. ബുധനാഴ്ച വൈകിട്ട് ബ്രോഡ്‌വേയിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തെ തുടർന്നു കുറേയേറെ വ്യാപാരികൾ ആശങ്കയിലായിരുന്നു.

Harthal

അതിനാലാ‌ണ് എല്ലാ കടകളും തുറക്കാതിരുന്നത്. തലേദിവസ‌ം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളും വ്യാപാരികളെ ഭയചകിതരാക്കി. എങ്കിലും, കടകൾ തുറക്കണമെന്ന തീരുമാനത്തിലായിരുന്നു കേരള മെർച്ചന്‍റ്സ് ചേംബർ ഓഫ് കൊമേഴ്സും മറ്റു വ്യാപാര സംഘടനകളും. ഇന്നലെ അതി രാവിലെ ഗോപാല പ്രഭു റോഡിൽ തുറന്ന കട ഹർത്താൽ അനുകൂലികൾ അടപ്പിച്ചിരുന്നു. ഇതേത്തുടർന്നു ബ്രോഡ്‌വേയിലെ വ്യാപാരികൾ പൊലീസുമായി ബന്ധപ്പെട്ടു സുരക്ഷ കിട്ടുമെന്ന് ഉറപ്പാക്കി.

ഇതിനു ശേഷമാണ് വ്യാപാര സംഘടനകളുടെ നേതാക്കൾ കൂടി നേതൃത്വം കൊടുത്തു കടകൾ തുറന്നത്. ജില്ലാ കലക്‌റ്റർ മുഹമ്മദ് വൈ സഫീറുള്ള ബ്രോഡ്‌വേ സന്ദർശിച്ചത് വ്യാപാരികളുടെ ആത്മ വിശ്വാസം വർധിപ്പിച്ചു. എസിപി കെ.ലാൽജിയുടെ നേതൃത്വത്തിൽ പൊലീസും ഉണ്ടായിരുന്നു. ഇതിനു ശേഷം കൂടുതൽ കടകൾ തുറന്നു. ഹർത്താൽ അനുകൂലികളുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായില്ല.

ഇതിനിടെ കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു ഷൺമുഖം റോഡ് കേന്ദ്രീകരിച്ച് ഒരു വിഭാഗം വ്യാപാരികൾ പ്രകടനം നടത്തി.കലൂരിൽ രാവിലെ കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ മിക്കവയും ഷട്ടറുകൾ താഴ്ത്തി. ദേശാഭിമാനി റോഡിൽ വൈകിട്ടു വരെ കടകൾ തുറന്നു പ്രവർത്തിച്ചു.

Ernakulam
English summary
50% of commercials were opened in Broadway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X